മീസാന്‍ കല്ലുകള്‍****
മീസാന്‍ കല്ലുകള്‍****
മീസാന്‍ കല്ലുകള്‍
ഓര്‍മ്മപെടുത്തലുകളാണ്
മരിച്ചവരെ കുറിച്ചല്ല..,
മറിച്ച്
ജീവിച്ചിരിക്കുന്നവര്‍ക്ക്
മരണത്തെകുറിച്ചുള്ള
ഓര്‍മ്മപെടുത്തലുകള്‍
മീസാന് കല്ലുകള്‍
അടയാളങ്ങളാണ്
നന്മയെ കാലടിയില്
ചവിട്ടിയരച്ചവരെയും,
കാലത്തിന്റെ കടലില്
ചോരത്തുപ്പി
ജീവിതത്തിന്റെ കപ്പലിന്
നങ്കൂരമിടാന് ആഴം തേടുന്നവരെയും,
കറുത്ത നിറമുള്ള
മരണത്തെ ഓര്‍മിപ്പിക്കുന്ന
നിറമില്ലാത്ത അടയാടങ്ങള്‍..
മരണം
വിട്ടുവീഴ്ച്ചകളില്ലാത്ത
ധാര്ഷ്ട്യക്കാരനാണ്..
സുഖലോലുപതയില്
അഭിരമിക്കുന്നവനോടും,
വറുതിയുടെ കായലില്
പ്രതീക്ഷയുടെ വലയെറിയുന്നവനോടും,
ഒരു പോലെ സമത്വം കാട്ടുന്ന
സ്വെചാധിപതിയായ ധാര്ഷ്ട്യക്കാരന്..
ഇനി നമുക്ക്
കഥ പറയുന്ന മീസാന് കല്ലുകള്‍ക്ക്
കാതോര്‍ക്കാം..,
ആയിരം കുതിരകളുടെ കുളമ്പടി നാദം..
ലോകത്തിന്റെ നിലക്കാത്ത ഹര്‍ഷാരവം..
എല്ലാമൊടുങ്ങുന്നത്
നനഞ്ഞ മണ്ണില് വെരാണ്ട് കിടക്കുന്ന
ഈ ചരിത്രത്തിന്റെ
ശിലാഫലകങ്ങള്‍ക്കു കീഴെ...
മീസാന് കല്ലുകള്ക്ക് മരണമില്ല......
No comments:
Post a Comment