ശതകോടി നക്ഷത്രങ്ങള്‍
കറുത്ത ചക്രവാളത്തിന്റെ
തടവറക്കകത്ത്
ആത്മാഹൂതിയില്‍
ആനന്ദം കണ്ടെത്തുന്ന ഒരു നാള്‍ വരും...,
അന്ന്
ശവംനാറി പൂക്കള്‍ വസന്തമൊരുക്കും..,
ഭൂമിയുടെ നെഞ്ചകം പിളര്‍ന്നു
കാലത്തിന്റെ കരിമണലില്‍ കുഴിച്ചിട്ട
എന്റെ തലയോട്ടി
കാറ്റിനോട് കഥ പറയും..
അഭിരതികള്‍, ആത്മപീഠകള്‍,
അനേകം തവണ വെന്തു മരിച്ച
ആത്മബോധത്തിന്റെ മാറ് പിളര്‍ന്ന
അനുരഞ്ജനങ്ങളുടെ ആലിംഗനങ്ങള്‍,
വിലാപങ്ങളുടെ വിസ്ഫോടനങ്ങളില്‍
നിലംപൊത്തി വീണ സ്വപ്ന മേടകള്‍,
വിഷലിപ്ത സ്നേഹത്തിന്റെ വിത്തെറിഞ്ഞ്
കബന്ധങ്ങള്‍ മുളപ്പിച്ച
ഭൂതകാലത്തിന്റെ രണ നിലങ്ങള്‍...
കഥകളുടെ അന്ത്യത്തില്‍
എന്റെ തലയോട്ടി കണ്ണീര്‍ വാര്‍ക്കും..,
അപ്പോള്‍
ആയിരം തമോഗര്‍ത്തങ്ങള്‍
അസംഖ്യം തലയോട്ടികള്‍ക്ക്
കാവല്‍ നില്‍ക്കുന്ന
കറുത്ത സൂര്യന്റെ കാല്‍ച്ചുവട്ടില്‍
നീയെന്റെ തലയോട്ടിയും അടക്കം ചെയുക..
No comments:
Post a Comment