Friday, April 4, 2014

കാഴ്ച

മഞ്ഞും ,മഴയും
മാറി മാറി
കണ്ണാരം പൊത്തി കളിച്ചിരുന്ന
മലയുടെ താഴ്വാരത്താണ്
മരങ്ങൾ
മനം നിറഞ്ഞു ചിരിച്ചിരുന്നത്
മരമറുത്തു മുറിച്ച
മനസിടിഞ്ഞ മനുഷ്യർ
മലയെ മണ്ണാക്കിയപ്പോൾ
മഞ്ഞും മഴയുമെങ്ങൊ
മറഞ്ഞു പോയത്രേ .!

2 comments:

ajith said...

പിന്നെ ഘോരമായ ഉഷ്ണം മാത്രം

ഹരിഷ് പള്ളപ്രം said...

കുറെ കാലത്തിനു ശേഷം എന്റെ പോസ്റ്റും, അജിയെട്ടന്റെ കമന്റും.. :)