കൈ..............
ഉറക്കത്തിന്റെ മൂന്നാം പടിവാതിലില്‍
എനിക്ക് നേരെ എന്നും ഒരു കൈ നീളുന്നു....
ഉപബോധമനസിന്റെ ആഴങ്ങളില്‍ നിന്ന്
ഉയരാന്‍ പണിപെട്ട്
അബോധമാനസിന്റെ സമതലത്തിലേക്ക്
കയറിവരുന്ന,
ധമനികളും, സിരകളും,
അസ്ഥികളും
സ്പഷ്ട്ടമായി കാണാന്‍ കഴിയുന്ന
ശോഷിച്ച കൈ...
ചിലപോഴൊക്കെ
ബോധമണ്ഡലത്തിന്റെ
ഗിരിനിരകളും കടന്നു
എന്റെ സ്വര്യചിന്തകളെ
പ്രഹരമെല്‍പ്പിക്കുന്ന കൈ...
എവിടെ നിന്നാണ്
ഇതിന്റെ ഉറവിടം... ?
കറുത്ത ഭൂഖണ്ടത്തിലൂടെ,
വന്‍കരകള്‍ താണ്ടി,
മഹാസമുദ്രങ്ങള്‍ വകഞ്ഞുമാറ്റി
എന്റെ ഹൃദയത്തിലേക്ക്
തുളച്ചിറങ്ങിയ കൈ...,
ഒന്നല്ല ,
സഹസ്രാബ്ദങ്ങളായി
പ്രതിഫലിച്ച പ്രതിബിംബങ്ങള്‍...
ദാരിദ്യത്തിന്റെ, വറുതിയുടെ,
അരക്ഷിതാവസ്തക്ക് നേരെ
ഉയര്‍ത്തിയ ചൂണ്ടുവിരല്‍
അറുത്തുമാറ്റപെട്ട കൈകള്‍.....
ഇരവുകളില്‍ നിദ്രാവിഹീനനാക്കുന്ന,
വീണ്ടും വീണ്ടും ഇരട്ടിച്ചുകൊണ്ടിരിക്കുന്ന
ഈ ഭീകരമായ ദയനീയ ഹസ്തങ്ങള്‍
എന്നാണു എന്നെ വിട്ടു പോകുന്നത്.....
ഉയരുന്ന കരങ്ങളില്‍ അന്നം എത്തുന്ന
അസാദ്യവും, അനന്തവുമായ
ആ നാള്‍ വരെയോ...
അത് വരെയും
ഈ കൈകള്‍ എന്നെ വേട്ടയാടട്ടെ...
No comments:
Post a Comment