പിന്നാമ്പുറത്തെ പ്രണയം*********
വെയിലും മഴയും ഒരുമിച്ചു വന്നു
താളം പിടിച്ച
കന്നിമാസത്തിലെ ഒരു നനുത്ത പുലരിയിലാണ്
ഉരല് ഉലക്കയുടെ താലിച്ചരടിനു മുന്നില്‍
കഴുത്ത് നീട്ടിയത്
മുറത്തിനെ പ്രണയിച്ച്
ഉലക്കയെ വെള്‍ക്കേണ്ടി വന്നപ്പോഴും
ഉരല് കരഞ്ഞില്ല
വിട പറയാന്‍ നേരം
പരുപരുത്ത ചുമരില്‍ തലതല്ലി കരഞ്ഞ
മുറം..
ഗതകാല സ്മ്രുതികളിലെങ്ങോ
ഉരലിടിച്ച മധുര സ്വപ്നങ്ങള്‍ ചേറി
പതിരും നെല്ലും തിരിച്ച
വിശാല മനസുള്ള മുറത്തിനെ
പിന്നെയാരും പിന്നാമ്പുറങ്ങളില്‍ കണ്ടില്ല …
അരികെ
ആട്ടുക്കല്ലിന്റെ മാറില്‍
സുഖനിദ്ര തേടിയിരുന്ന ആട്ടുകുഴ
ഇതൊന്നും അറിയാതെ സഫലമായ സ്വപ്നത്തിന്റെ
അഗാധമായ ആനന്ദത്തിലായിരുന്നു …
നെഞ്ചിലുരുമ്മി കുശുമ്പു പറഞ്ഞു
ചിണുങ്ങി കരഞ്ഞ അമ്മികുഴ
കനം കൂടിയൊരു കറുത്ത കായത്തെ
കുറ്റം പറയുന്ന തിരക്കിലും..
ഉണക്കതേങ്ങയോട് ശൃംഗാരം പറഞ്ഞു
ഹൃദയം കൈമാറുന്ന
കുരുത്തംകെട്ട കുറ്റിചൂലിനോട്
അടക്കം പറയുന്ന വെട്ടുകത്തി ..
അകലെ
ഓട്ടുരുളി ഉപേക്ഷിച്ച് ഏകയായ
മെലിഞ്ഞ പപ്പടംകുത്തി തീര്‍ത്ത ശോകകടലില്‍
അടുക്കളപുറത്തെ പിറുപിറുക്കലുകള്‍
അലിഞ്ഞു ചേര്‍ന്നിരുന്നു ….
5 comments:
പിന്നാമ്പുറത്തെ പ്രണയം നന്നായിട്ടുണ്ട് ... ആശംസകള്‍ അഭിനനന്ദനങ്ങള്‍
നന്ദി.............
ഗതകാല സ്മൃതികളിലെങ്ങോ
ഉരലിടിച്ച മധുര സ്വപ്നങ്ങള്‍ ചേറി
പതിരും നെല്ലും തിരിച്ച
വിശാല മനസുള്ള മുറത്തിനെ
പിന്നെയാരും പിന്നാമ്പുറങ്ങളില്‍ കണ്ടില്ല,.....പഴമയെ ഇത്രയും മനോഹരമായി വര്‍ണ്ണിച്ച കവിത .....
. പള്ളപ്രംജി ..
തുടക്കം നന്നായി .. വെയിലും മഴയും ഒരുമിച്ചു നമ്മള് കുറുക്കന്റെ കല്യാണം എന്നൊക്കെ മുന്‍പ് പറയുന്നത് പോലെ ..
ഉരളിനെയും ഉലക്കയേയും മുറത്തെയും പരാമര്‍ശിച്ചു മുന്നേറിയത് വളരെ ഇഷ്ട്ടപ്പെട് ...
ആട്ടുക്കല്ലിന്റെ മാറില്‍
സുഖനിദ്ര തേടിയിരുന്ന ആട്ടുകുഴ യയൂം
കുശുമ്പു പറഞ്ഞു
ചിണുങ്ങി കരയുന്ന അമ്മികുഴയെയും
ഉണക്കതേങ്ങയോട് ശൃംഗാരം പറയുന്ന
കുറ്റിചൂലിനെയും വളരെ നന്നായി അവതരിപ്പിച്ചു .. ഗ്രിഹാതുരത്വം നിറഞ്ഞ വരികള്‍ .. വളരെ ഇഷ്ട്ടപ്പെട്ടു ..
വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ തറവാട് വീട്ടിലെ അടുക്കളയിലേക്ക് ആണ് എന്റെ ഓര്‍മ്മകള്‍ സഞ്ചരിച്ചത് ...
ഒരുപാടുപേര് ഉള്ള ഒരു തറവാട് ആയിരുന്നു എന്നും രാവിലെ മുതല്‍ ആഘോഷ നിര്‍ഭരമായ അന്തരീക്ഷം .. എല്ലാം ഓര്‍മ്മകള്‍ മാത്രം , എന്നും ഓര്‍മിക്കാനും മറക്കാന്‍ പറ്റാത്തതുമായ നല്ല കുറെ നിമിഷങ്ങള്‍ ..
വളരെ നന്ദി പള്ളപ്പ്രം ജി ..
സന്തോഷം.!
Post a Comment