Sunday, November 3, 2013

ഒറ്റമുറിയിലെ താമസക്കാർ

ഒറ്റമുറിയിലെ  താമസക്കാർ
+++++++++++++++++++++++
അവർ മൂന്നു  പേർ 
ഒറ്റമുറിയിലെ  താമസക്കാർ
ഇറ്റുവീഴുന്ന മഞ്ഞുതുള്ളികളോട്  കലഹിച്ച് ,
മഴനൂലിഴകളെ പ്രണയിച്ചു 
സ്വപ്നലോകം   പടുത്തുയർത്താൻ  കൊതിച്ച  ഒന്നാമൻ

രണ്ടാമനൊരു വിപ്ലവകാരി
മാർക്സിന്റെ മൂലധനം കരളിൽ ചൊരിഞ്ഞ
ചെന്തീയിൽ വെന്തുരുകിയ വിപ്ലവകാരി 

കറുപ്പും, വെളുപ്പും ഇടകലർന്ന ചതുരംഗ പലകയിൽ
ജീവിതത്തിന്റെ     
ചരിത്രവും, പൗരധർമ്മവും അടിയറ വെച്ചവൻ മൂന്നാമൻ

അവർ മൂന്നു പേർ  മൂന്നു സ്വപ്‌നങ്ങൾ
ദിശമാറിയിരുന്നു ധ്യാനിക്കുന്ന അടുപ്പുക്കല്ലുകളെ പോലെ
അകലേക്ക്‌ പറക്കാൻ കൊതിച്ച മൂന്നു ഋജുരേഖകൾ

അവർ മൂന്നു നക്ഷത്രങ്ങൾ
കത്തുന്ന ചിന്തകളുടെ പുസ്തകക്കെട്ടുകൾ
കാലത്തിന്റെ കൽപ്പടവിൽ വെച്ച്
മൃതിയുടെ കടലിരമ്പം തേടി മിഴികളടച്ചവർ

ഒറ്റമുറിയിലിപ്പോഴും തണുപ്പാണ്., 
മഞ്ഞുപെയ്യുന്ന യാമങ്ങളിൽ
മൂന്നു നക്ഷത്രങ്ങളിപ്പോഴും
ഒറ്റമുറിയിലിരുന്നു കഥ പറയുന്നുണ്ടായിരിക്കും.!

4 comments:

ajith said...

ഒന്നായ നിന്നെയിഹ മൂന്നെന്ന് കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ

ഹരിഷ് പള്ളപ്രം said...

നന്ദി നാരായണായ അജിത്തേട്ടാ :)

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ....

Mukesh M said...

വിവിധ തരം ... എല്ലാം !!