Saturday, April 20, 2013

മൃതി

മൃതി
********
സ്വപ്‌നങ്ങൾ  വരണ്ടുണങ്ങിയ
ഹൃദയകോപ്പ തുറന്ന്
ഇനി നിനക്കു ഞാനെന്റെ
മൗനം നൽകും.,
വിരഹത്തിന്റെ നീർത്തുള്ളികൾ
ഉൾതടങ്ങളില്‍ വ്യാപിക്കുന്ന
കടലാഴമുള്ളോരു മൗനം
അഭിനിവേശത്തിന്റെ പവിഴപുറ്റുകളില്‍
എന്റെ മൗനം
പതിയെ അടയിരിക്കും
സമാധിയിൽ ആഴ്ന്നിറങ്ങുന്നതു  വരെയും
അതു നിന്റെ മിഴികളോടു
സംസാരിച്ചുകൊണ്ടിരിക്കും
ഒടുവില്‍
നിരാശയുടെ
അവസാദങ്ങളടിഞ്ഞ
ഏതോ ചിപ്പിക്കകത്ത്‌
എന്റെ മൗനം
ഹൃദയം പൊട്ടി മരിക്കും
അപ്പോഴും
നീ
മരിച്ച പ്രണയത്തെ
മൃതസഞ്ജീവനി നൽകി ജീവിപ്പിക്കണം..
++++++++++++++++++++++++++++++++++++.


3 comments:

സൗഗന്ധികം said...

നല്ല കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാത്തതെന്താ..?

ശുഭാശംസകൾ...

ajith said...

അത്.......!!

Unknown said...

കൊള്ളാം..
അതെ മരിച്ച പ്രണയത്തെ ജീവിപ്പിക്കണം