മകളെ, മാപ്പ്
*****************
ദേവികയല്ല നീ മൂധേവിയാണെടീ
പൂതനേ നീയെന്തു ജന്മം
ഏഴുവയസുള്ള പിഞ്ചുപെണ്‍കുഞ്ഞിനെ
നോവിച്ചു കൊന്നൊരു നീചേ
രാക്ഷസിയെന്നു ഞാൻ നിൻ പേരു ചൊല്ലിയാൽ
രാക്ഷസകൂട്ടമെതിർക്കും
കാർക്കിച്ചു തുപ്പിടും ക്ഷോഭിച്ചു നോക്കിടും
തൃക്കണ്ണു പോലും തുറക്കും
ഭൂമിയിലുള്ളോരു നാകമാണമ്മയെ-
ന്നോതാത്തോരുണ്ടോ ഈ മണ്ണിൽ
അമ്മതൻ അമ്മിഞ്ഞ പാലുകുടിച്ചവർ
അമ്മയെ ഓർക്കാതെയുണ്ടോ
പെണ്ണായ് പിറന്നവർക്കാകുമോ ഈ വിധം
കൊല്ലാതെ കൊല്ലുവാൻ ഭൂവിൽ
കുഞ്ഞിളംമേനിയിൽ പൊള്ളിച്ചു കൊല്ലുവാൻ
എങ്ങനെയായെടീ ക്രൂരേ
അമ്മ മനസെന്നാൽ നന്മമനസ്സെന്നു
എങ്ങും പഠിച്ചില്ലേ ദുഷ്ടേ
വെട്ടിയരിയണം കൊത്തിയേറിയേണം
ദുഷ്ടപിശാചിന്റെ ഹസ്തം
പട്ടിണിക്കിട്ടു നീ കൊന്നുകളഞ്ഞൊരു
കുഞ്ഞിനെയോർക്കുന്നു ഞങ്ങൾ
പൊന്നുമകളെയീ വിങ്ങുന്ന നെഞ്ചിനാൽ
ഞങ്ങൾ വാർക്കുന്നിതാ കണ്ണീർ...
++++++++++++++++++++++++++++++++
*****************
ദേവികയല്ല നീ മൂധേവിയാണെടീ
പൂതനേ നീയെന്തു ജന്മം
ഏഴുവയസുള്ള പിഞ്ചുപെണ്‍കുഞ്ഞിനെ
നോവിച്ചു കൊന്നൊരു നീചേ
രാക്ഷസിയെന്നു ഞാൻ നിൻ പേരു ചൊല്ലിയാൽ
രാക്ഷസകൂട്ടമെതിർക്കും
കാർക്കിച്ചു തുപ്പിടും ക്ഷോഭിച്ചു നോക്കിടും
തൃക്കണ്ണു പോലും തുറക്കും
ഭൂമിയിലുള്ളോരു നാകമാണമ്മയെ-
ന്നോതാത്തോരുണ്ടോ ഈ മണ്ണിൽ
അമ്മതൻ അമ്മിഞ്ഞ പാലുകുടിച്ചവർ
അമ്മയെ ഓർക്കാതെയുണ്ടോ
പെണ്ണായ് പിറന്നവർക്കാകുമോ ഈ വിധം
കൊല്ലാതെ കൊല്ലുവാൻ ഭൂവിൽ
കുഞ്ഞിളംമേനിയിൽ പൊള്ളിച്ചു കൊല്ലുവാൻ
എങ്ങനെയായെടീ ക്രൂരേ
അമ്മ മനസെന്നാൽ നന്മമനസ്സെന്നു
എങ്ങും പഠിച്ചില്ലേ ദുഷ്ടേ
വെട്ടിയരിയണം കൊത്തിയേറിയേണം
ദുഷ്ടപിശാചിന്റെ ഹസ്തം
പട്ടിണിക്കിട്ടു നീ കൊന്നുകളഞ്ഞൊരു
കുഞ്ഞിനെയോർക്കുന്നു ഞങ്ങൾ
പൊന്നുമകളെയീ വിങ്ങുന്ന നെഞ്ചിനാൽ
ഞങ്ങൾ വാർക്കുന്നിതാ കണ്ണീർ...
++++++++++++++++++++++++++++++++
2 comments:
വെട്ടിയരിയണം കൊത്തിയേറിയേണം
ദുഷ്ടപിശാചിന്റെ ഹസ്തം
...യ്യോ, അങ്ങനെയൊന്നും പറയല്ലേ. മനുഷ്യാവകാശം! മനുഷ്യാവകാശം!
'സ്ത്രീ'പീഢനം..! അതും നടക്കുന്നുണ്ട് ഇതിനിടയിൽ. ഇങ്ങനെയും മനസ്സുകളോ..???!!!!!!
Post a Comment