Tuesday, May 14, 2013

രാമൻ

 രാമന്‍
***********
വിഭജനത്തിന്റെ  മുറിവുണങ്ങാത്ത
ചോരപ്പാടു കല്ലിച്ച
പഞ്ചാബിന്റെ മണൽപരപ്പിലിരുന്നു
രാമനിപ്പോഴും പരിതപിക്കുന്നുണ്ടാവും

ലാഹോറിലെ രാമന്‍
അശാന്തിയുടെ  വെടിയൊച്ചകൾക്കു
നടുവിലാണെങ്കിൽ,
വരിയുടക്കപ്പെട്ട
അയോദ്ധ്യയിലെ രാമന്‍
സവർണ്ണരുടെ തടവറയിലാണ്

വെടിയേറ്റ ഗാന്ധിയുടെ 
കരളുതിർത്ത നിണവുമായി
സബർമതിയിലെ  രാമനിപ്പോഴും
കരയുകയാണ്

വഡോദരയിലെ തെരുവോരങ്ങളില്‍
ചിതകൾക്കിടയിലുരുന്നു 
അഭിനവരാമന്‍
മതേതരത്വത്തിന്റെ എല്ലിന്ക്കൂടു
തിരയുന്നുണ്ടാവും

രാമനൊരു ഉപോൽപ്പന്നമാണ്
വിശ്വാസങ്ങളെ വില്പ്പനയ്ക്ക് വെച്ചവര്‍
മോഹനവാഗ്ദാനങ്ങളില്‍ പൊതിഞ്ഞ്
ഉപഭോഗ്താവിനെറിഞ്ഞു കൊടുത്ത
ഉപോൽപ്പന്നം

രാമനൊരു രക്തസാക്ഷിയാണ്
മതത്തിന്റെ് മുള്ളാണികുരിശിൽ 
തറച്ചു തൂക്കപ്പെട്ട രക്തസാക്ഷി

രാമനൊരു സ്വപ്നമാണ്
ഇരയും, വേട്ടക്കാരനും
ഒരുപോലെ താലോലിക്കുന്ന
വെറുമൊരു സ്വപ്നം
 +++++++++++++++++++++++++++

3 comments:

വേണുഗോപാല്‍ said...

ലാഹോറിലെ രാമന്‍
അശാന്തിയുടെ വെടിയൊച്ചകൾക്കു
നടുവിലാണെങ്കിൽ,
വരിയുടക്കപ്പെട്ട
അയോദ്ധ്യയിലെ രാമന്‍
സവർണ്ണരുടെ തടവറയിലാണ് ....

കവിത ഇഷ്ട്ടായി ...

ajith said...

രാമരാജ്യം
രാമന്മാരുടെ രാജ്യം

ഹരിഷ് പള്ളപ്രം said...

രാമന്റെ ദുഃഖം.!