നിനക്കു ചുറ്റുമീ
ഭ്രമണപഥത്തിലൂ-
ടിനിയെത്ര നാള്‍ ഞാന്‍
വലംവെച്ചു നീങ്ങും
ഉദിച്ചു പൊങ്ങുന്ന ചിന്തകള്‍
ഹൃത്തട-
മെരിച്ചു തീർക്കുമ്പോൾ
ഞാനെന്തു ചെയ്‌വൂ
വെളിച്ചമറ്റോരു
നക്ഷത്രമുള്ളില്‍
ജനിച്ചു വീഴുന്ന
സൗരയൂഥത്തില്‍
തിളക്കമില്ലാത്ത
ആയിരം ഗോളങ്ങള്‍
വിറച്ചു നില്ക്കുന്ന
അന്ധകാരത്തില്‍
വസന്തമില്ലാത്ത
പൂക്കള്‍ പൊഴിയാത്ത
കിനാക്കളെമ്പാടും
നിറഞ്ഞ നെഞ്ചില്‍
വരണ്ട ചിന്തകള്‍
ചുട്ടുപൊള്ളിക്കുന്ന
നശിച്ചു പോയോരീ
ഭ്രമണപഥത്തില്‍
ഒരിറ്റുനീർ വാർത്തു
ജഡത്വമേറ്റൊരു
കവിത്വമെന്നില്‍ മരിച്ചിടട്ടെ
ഭ്രമണപഥത്തിലൂ-
ടിനിയെത്ര നാള്‍ ഞാന്‍
വലംവെച്ചു നീങ്ങും
ഉദിച്ചു പൊങ്ങുന്ന ചിന്തകള്‍
ഹൃത്തട-
മെരിച്ചു തീർക്കുമ്പോൾ
ഞാനെന്തു ചെയ്‌വൂ
വെളിച്ചമറ്റോരു
നക്ഷത്രമുള്ളില്‍
ജനിച്ചു വീഴുന്ന
സൗരയൂഥത്തില്‍
തിളക്കമില്ലാത്ത
ആയിരം ഗോളങ്ങള്‍
വിറച്ചു നില്ക്കുന്ന
അന്ധകാരത്തില്‍
വസന്തമില്ലാത്ത
പൂക്കള്‍ പൊഴിയാത്ത
കിനാക്കളെമ്പാടും
നിറഞ്ഞ നെഞ്ചില്‍
വരണ്ട ചിന്തകള്‍
ചുട്ടുപൊള്ളിക്കുന്ന
നശിച്ചു പോയോരീ
ഭ്രമണപഥത്തില്‍
ഒരിറ്റുനീർ വാർത്തു
ജഡത്വമേറ്റൊരു
കവിത്വമെന്നില്‍ മരിച്ചിടട്ടെ
2 comments:
കവിത്വം മരിയ്ക്കാനെന്ത്..??
എന്റെ സ്ഥിരം വായനക്കാരനാണ് അജിയേട്ടൻ.. അജിയെട്ടാ.. നന്ദി.. എല്ലായ്പ്പോഴും എന്നെ വായിക്കുന്നതിനു...
Post a Comment