ഇത് നിനക്കായ് ഞാന്‍
കടം കൊണ്ട വാക്കുകള്‍..
ചാന്ദ്രപൌര്‍ണമിയുടെ
ശോഭയില്‍ നിന്ന്,
പൂത്ത മുന്തിരികുലയുടെ
നൈര്‍മല്യത്തില്‍ നിന്ന്,
ദേവകന്യയുടെ
അരഞ്ഞാണത്തില്‍ നിന്ന്,
പാലപൂത്ത പാതിരാവിന്റെ
സുഗന്ധത്തില്‍ നിന്ന്,
ഹൃദയം ചോദിച്ച ഭൂമിക്കു
ചെന്താരകം പറിച്ചു കൊടുത്ത
ആകാശത്തിന്റെ വിശാലതയില്‍ നിന്ന്,
പ്രണയത്തിന്റെ കിന്നരവീണ മീട്ടി
വിരഹിയായ ഗന്ധര്‍വന്‍
ഇണയെ കുറിച്ച് പാടിയ വരികളില്‍ നിന്ന്,
ഈ വാക്കുകളുടെ പറുദീസയില്‍
നിനക്ക് വീര്‍പ്പുമുട്ടുന്നെങ്കില്‍
കൊട്ടിയടക്കുക .. എന്റെ നേരെ
നിന്റെ വാതിലുകള്‍..
തുറന്നു തന്നെ കിടന്നാല്‍
നിനക്കായി എന്റെ പാദങ്ങള്‍
ചലിച്ചെന്നു വരും..,
അല്ലെങ്കിലും പ്രണയം
പൂവ് പോലെ മൃദുലവും,
മുള്ള് പോലെ മൂര്ച്ചയെരിയതുമാണല്ലോ...
കടം കൊണ്ട വാക്കുകള്‍..
ചാന്ദ്രപൌര്‍ണമിയുടെ
ശോഭയില്‍ നിന്ന്,
പൂത്ത മുന്തിരികുലയുടെ
നൈര്‍മല്യത്തില്‍ നിന്ന്,
ദേവകന്യയുടെ
അരഞ്ഞാണത്തില്‍ നിന്ന്,
പാലപൂത്ത പാതിരാവിന്റെ
സുഗന്ധത്തില്‍ നിന്ന്,
ഹൃദയം ചോദിച്ച ഭൂമിക്കു
ചെന്താരകം പറിച്ചു കൊടുത്ത
ആകാശത്തിന്റെ വിശാലതയില്‍ നിന്ന്,
പ്രണയത്തിന്റെ കിന്നരവീണ മീട്ടി
വിരഹിയായ ഗന്ധര്‍വന്‍
ഇണയെ കുറിച്ച് പാടിയ വരികളില്‍ നിന്ന്,
ഈ വാക്കുകളുടെ പറുദീസയില്‍
നിനക്ക് വീര്‍പ്പുമുട്ടുന്നെങ്കില്‍
കൊട്ടിയടക്കുക .. എന്റെ നേരെ
നിന്റെ വാതിലുകള്‍..
തുറന്നു തന്നെ കിടന്നാല്‍
നിനക്കായി എന്റെ പാദങ്ങള്‍
ചലിച്ചെന്നു വരും..,
അല്ലെങ്കിലും പ്രണയം
പൂവ് പോലെ മൃദുലവും,
മുള്ള് പോലെ മൂര്ച്ചയെരിയതുമാണല്ലോ...
No comments:
Post a Comment