Friday, October 7, 2011

നീ




മനസിന്റെ കോണിലെങ്ങോ
നീയാം നനുത്ത ചിന്ത..
നനഞ്ഞ സ്വപ്‌നങ്ങള്‍ വാരിക്കൂട്ടി
ചില്ലിട്ടു വെക്കാന്‍ കൊതിച്ചപ്പോള്‍
ഉള്ളില്‍ നിന്നൊരു പിന്‍വിളി...
നോവുന്ന ഓര്‍മകള്‍ക്ക് പകരമില്ലാതെ
കാത്തിരിപ്പിന്റെ നൊമ്പരം
എണ്ണി കഴിയുന്ന പാവം മനസ്....

അന്ന്...
നിന്റെ പാവാട ഞൊറിയില്‍
വിരിഞ്ഞതെന്റെ പ്രണയമായിരുന്നുവോ..
കിലുങ്ങിയ കുപ്പിവളകളും,
നെഞ്ചില്‍ ചിലമ്പിയ പാദസരവും....
ഇറയത്തു നിന്ന് ഇറ്റിറ്റു വീണ
മഴത്തുള്ളികളില്‍ ഒന്നിനെ
കൈവെള്ളയില്‍ കോരിയെടുത്ത്
കാതില്‍ നീ പതിയെ പറഞ്ഞു :
ഇതെന്റെ ഹൃദയമാണ്...
നിന്നെ അത്രമേല്‍ ഒളിപ്പിച്ച,
നീ നിറഞ്ഞു നില്‍ക്കുന്ന
എന്റെ ഹൃദയം...
വാഴകൂമ്പില്‍ നിന്നൂറിയ
തെനുണ്ടു നീ മധുരം കൊണ്ടതും,
മാമ്പഴത്തിന് അണ്ണാറകണ്ണനോട്
കെഞ്ചിയതും,
നിന്റെ മനമറിയാതെ
പാവം ഓടിപോയതും,
കവിളില്‍ ഊര്‍ന്നു വീണ
മുടിച്ചുരുളുകള്‍
മന്ദസമീരന്‍ മെല്ലെ വകഞ്ഞപ്പോള്‍
ചെമ്മേ ഞാന്‍ കവിളില്‍  ഉമ്മ വെച്ചതും,
നിന്റെ മുഖം
പൊന്നംബിളി പോലെ ചുകന്നതും.......
ഒടുവില്‍...
ഈ സമയരഥം ഉരുളുന്ന
കറുത്ത വീഥിയില്‍
ഞാന്‍ തനിയെ...

അതെ..
ഓര്‍മ്മകള്‍...
ഓര്‍മകളാണ് സുഖം



No comments: