എന്റെ മാതാപിതാക്കള്‍
എന്റെ ഭാര്യ, എന്റെ കുഞ്ഞുങ്ങള്‍
എന്റെ നേട്ടങ്ങള്‍, എന്റെ ലക്ഷ്യങ്ങള്‍
എന്റെ വീക്ഷണം, എന്റെ സൃഷ്ടികള്‍
എന്നെ മറ്റുള്ളവര്‍ക്ക് പ്രിയപെട്ടതക്കാന്‍
എനിക്ക് വേണ്ടി മാത്രം ലോകത്തെ മാറ്റിമറിക്കാന്‍
എന്തും ചെയ്യാന്‍ വെമ്പുന്ന ചിന്തകള്‍
എന്റെ ഈ വരികളില്‍ പോലും അതല്ലേ
ഈ ഞാന്‍ പ്രതിനിധീകരിക്കുന്നത് നമ്മളെയല്ലേ
ഒടുവില്‍ വീണ്ടും നമ്മള്‍ എന്നത്
ഞാന്‍ എന്നാ ചിന്തയിലേക്ക്
No comments:
Post a Comment