Friday, October 7, 2011

ജാലകം.

ജാലകം...
ഉരിയാടാന്‍ കഴിയുമെങ്കില്‍
എത്ര കഥകള്‍ പറയുമായിരുന്നു...
പല പല കഥകള്‍...
മാതൃത്വം, ബാല്യം, പ്രണയം,
...
സാഹോദര്യം, സൌഹൃദം, കവിത്വം,
നൊമ്പരം, ആഹ്ലാദം, വിരഹം,
വിഷാദം, എല്ലാമെല്ലാം... എല്ലാം...
ജാലകം.. ഇന്നും നിന്റെ ഓരം പറ്റി
കഥ പറയുന്നവര്‍ എത്ര..,
കവിത പാടുന്നവര്‍ എത്ര....,
കരയുന്നവര്‍ എത്ര......
ജാലകം..
നീ നിന്റെ മനസിന്റെ
ജാലകം തുറന്നുവെങ്കില്‍....

No comments: