Friday, October 7, 2011

വാക്ക്




വാക്ക് തേടിയുള്ള യാത്രയില്‍

ഞാന്‍ കണ്ടെത്തിയത് ഇരുട്ടില്‍

ആരും കാണാതെ ഉറങ്ങുന്ന എന്റെ മനസിനെയായിരുന്നു...

എന്നോട് ഉറക്കപിച്ചില്‍ വിളിച്ചു പറഞ്ഞു:

എനിക്ക് വയ്യ.... എവിടെയോ പോയി ഒളിച്ച
അവനെ തേടിയുള്ള നിന്റെ വിഫലമായ യാത്രയില്‍ കൂട്ട് വരാന്‍...

ശരരാന്തലും കൈയെന്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു

ഞാനും, ഉറക്കം ബന്ജിച്ച എന്നെ ശപിച്ചു

എന്റെ മനസും....

ഒടുവില്‍ നിദ്രയുടെ ഏഴു പടിവാതിലും കടന്നു

ഉപബോധതിന്റെ താഴ്‌വരയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍

നേരം പുലര്‍ന്നിരുന്നു..

പക്ഷെ..

വാക്ക് അപ്പോഴും മറഞ്ഞിരുന്നു കൊഞ്ഞനം കുത്തി...


No comments: