വന്നൊരു സ്വപ്നം ഇന്നലെ വഴിതെറ്റി
തലപ്പൊക്കി
എന്നോട് ചോദിച്ചു:
ഓര്‍ക്കുന്നുവോ നീയെന്നെ..?
നിന്റെ മനസ്സില്‍
പണ്ട് പെയ്ത മഴയില്‍
കിളിര്‍ത്ത ഒരു കറ്റയാണ് ഞാന്‍
പിന്നെപ്പോഴോ നീ വലിച്ചെറിഞ്ഞ
ആത്മബന്ധത്തിന്റെ കറ്റ..
ഒരു വെയിലേറ്റു
നീ വാടി തളര്‍ന്നപ്പോള്‍
പിറകെ കുളിരിന്റെ കുട പിടിച്ച
കറ്റ.....
സ്നേഹത്തിന്റെ വിത്തെറിഞ്ഞു നീ
സൌഹൃദം കൊയ്ത പാടത്തിന്റെ
കാവല്‍ക്കാരന്‍....
ശരി തന്നെ....
അന്ന് എതോവഴിതാരയില്‍
എനിക്ക് നിന്നെ കളഞ്ഞു പോയി...
അല്ല ഞാന്‍ കളഞ്ഞു പോയി
No comments:
Post a Comment