Friday, October 7, 2011

കഴുകന്‍

നീ മാത്രം എന്നെ 
കഴുകനെന്നു വിളിക്കരുത്
ശരിയാണ്..
ഞാന്‍ കഴുകനാണ്
നിന്റെ സ്നേഹത്തിന്റെ എച്ചില്‍ പാത്രം
കൊത്തിയെടുക്കാന്‍ 
പറന്നടുക്കുന്ന കഴുകന്‍..
സമൃദ്ധം ആയിരുന്ന 
മനസുകളില്‍ വിളമ്പിയ
സ്നേഹത്തിന്റെ ഭോജ്യങ്ങള്‍
തട്ടി തെറിപിച്ച 
വഴിതെറ്റിയ കഴുകന്‍....
സ്മരണയുടെ ഇടനാഴികളില് ആരോ വെള്ളിവെളിച്ചം
ഏകിയപ്പോഴും കണ്ണടച്ച് നിഷേധിച്ച  കഴുകന്‍
നിന്റെ തലയ്ക്കു മുകളില്‍
സ്നേഹതിന്റെ 
ചിറകു വിടര്‍ത്തി നിന്ന കഴുകന്‍
രുധിര പങ്കിലമായ യാമങ്ങളില്‍
പ്രണയത്തിന്റെ
കനവു തുന്നിയ കഴുകന്‍
ഈ മെലിഞ്ഞ ചിറകും വെച്ച്
പറന്നു പറന്നു...
ഒടുവില്‍ നിന്റെ സ്നേഹത്തിന്റെ
ഒഴിഞ്ഞ എച്ചില്‍ പാത്രം മാത്രം ബാക്കി....




No comments: