Wednesday, April 3, 2013

ദിവ്യമുലകൾ

ദിവ്യമുലകൾ
*******************
മുലകളെ കുറിച്ചു കേൾക്കുമ്പോൾ
നാമെന്തിനാണ്
ഇത്രയും ലജ്ജാവിവശരാകുന്നത്.
രണ്ടു മുലകള്‍ തീർത്ത കൗതുകത്തില്‍  നിന്നാണ്
ഈ ലോകം ഉണ്ടായത്
ആപ്പിളു പോലെ തുടുത്ത 
ആദിമുലകള്‍
വെളുത്തതോ കറുത്തതോ
എന്ന് നിശ്ചയമില്ല
വെളുത്തതാവാനേ തരമുള്ളൂ..,
കറുത്തമുലകളെ  ആർക്കു വേണം

മലർന്ന മാറിടത്തില്‍
ഗിരിനിരകളെ തോൽപ്പിക്കുന്ന
മുലകൾക്കു  മുകളില്‍ നിന്നാണ്
ആദ്യമായി രതിയുടെ നദി
മുള പൊട്ടിയത്‌..,
ചെമ്പിച്ച രോമങ്ങളെ വകഞ്ഞു മാറ്റി
വാത്സല്യത്തിന്റെ കാട്ടുചോല
ഒലിച്ചിറങ്ങിയതും
ഇവിടെ തന്നെ..

മുലയിടുക്കുകളിലൂടെ ഒഴുകിയ നദി
യുഗങ്ങളും  ദേശങ്ങളും കടന്നുചെന്നു
ചെങ്കുത്തായി പതിച്ചത്
കാലത്തിന്റെ അഴിമുഖത്തിലാണ്
പിന്നെയുമായിരം മുലകള്‍ തടിച്ചു പൊങ്ങി
കറുത്ത മുലകള്‍, വെളുത്ത മുലകള്‍
 
കറുത്ത മുലകളില്‍
കാഞ്ഞിരത്തിന്റെ കയ്പ്പുനീരു
 പുരട്ടിയെന്നു പറഞ്ഞ്
അയിത്തം വെച്ചതും കാലമാവാം

പിന്നെ
അസംഖ്യം മുലകള്‍
ഉദിച്ചു പൊങ്ങിയ
യുഗ പ്രഭാതങ്ങൾ
 
മുലക്കണ്ണികളില്‍ വാത്സല്യം പുരട്ടി
മാതൃത്വത്തിന്റെ
വിരുന്നൂട്ടിയ മുലകള്‍,
കാമത്തിന്റെ കരിമഷി തേച്ച്
കാണിക്ക വെച്ച മുലകള്‍

അനുരാഗത്തിന്റെ കളിവഞ്ചികള്‍
ഊയലാടുമ്പോള്‍
തേന്‍ കുമിഞ്ഞു  
ചാഞ്ഞുകിടന്ന മുലകള്‍

പകലനക്ഷത്രങ്ങള്‍ മിഴികളെ മൂടുമ്പോള്‍
മുലപ്പാല് ചുരത്തിയ  മുലകൾ,
നവബാല്യങ്ങൾക്കു  മുന്നില്‍
മുത്തശ്ശികഥകളുടെ കെട്ടഴിച്ച
ദിവ്യ മുലകള്‍
 
മുലകളില്ലാത്ത ഈ ലോകം
മുലക്കണ്ണികളറ്റു വീണ  മാറു പോലെ
വിരൂപമായി തീർന്നേനെ  .!
++++++++++++++++++++++++++

6 comments:

Akakukka said...

നല്ല കവിത...

അഭിനന്ദനങ്ങള്‍...,.!!!

Akakukka said...
This comment has been removed by the author.
ajith said...

നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ.........

സൗഗന്ധികം said...

അജിത് സർ, ഞാൻ complete ചെയ്തോട്ടേ..?

...മാഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം...

ശുഭാശംസകൾ...

Satheesan OP said...

"മുന്നോട്ടുതള്ളിയരണ്ടു മുലകള്‍ക്കിടയിലായതിനാലാണോപെണ്ണേനിന്റെ പിന്നോട്ടുതള്ളിയ ഹൃദയംആരും കാണാതെപോകുന്നത്‌ ? " -prathap joseph

ഹരിഷ് പള്ളപ്രം said...

informative comments... thaanks dears....