പ്രിയതെ,
എന്നാണു നീ പിറവി കൊണ്ടത്..,
പ്രവാസിയുടെ ഹൃദയത്തിലേക്ക്
തേരോട്ടം തുടങ്ങിയത്..?
കിനാവില്‍ നിന്റെ വട്ടമുഖം
ഉദിച്ചുയര്‍ന്ന എത്രയോ രാവുകള്‍...
പ്രവാസത്തിന്റെ ഇരുണ്ട ആരണ്യകം ഭേദിക്കാന്‍
ഊഷരമായ സഹസ്രാബ്ദ ജീവിതങ്ങള്‍ക്ക്
യുഗങ്ങളിലൂടെ നീ വീശിയത്
ആശ്വാസത്തിന്റെ ഇളംകാറ്റ്..
മൌനം ഗദ്ഗദമായി മാറി
കണ്ണീരു പൊടിയുമ്പോള്‍
ഇറ്റിറ്റു വീഴുന്ന തുള്ളികളെ ഏറ്റു വാങ്ങിയവള്‍..
നിന്നോളം ഈയുള്ളവരുടെ
ഉള്ളം കണ്ടവര്‍ ആര്...?
ഒരിക്കലെങ്കിലും നിന്നെ പ്രണയിക്കാത്ത
പ്രവാസിയുണ്ടോ...
പ്രവാസിയുടെ പ്രതികൂല വീഥിയിലെ
പ്രതീക്ഷയുടെ പ്രകാശഗോപുരമേ...
കോടി കോടി ജന്മങ്ങളായി
തലമുറകള്‍ക്ക് വേണ്ടി നീ
വീണ്ടും പുനര്‍ജനിക്കുമ്പോള്‍
ഇവിടെ ,
നീ തന്നെ തീര്‍ക്കുന്ന
ഈ പ്രണയത്തിന്റെ പറുദീസയില്‍
ഞങ്ങള്‍ ധന്യര്‍...
കുബൂസ്,
എനിക്ക് നിന്നെ പ്രണയിക്കാതെ വയ്യ...
2 comments:
ഇവിടെ ,
നീ തന്നെ തീര്‍ക്കുന്ന
ഈ പ്രണയത്തിന്റെ പറുദീസയില്‍
ഞങ്ങള്‍ ധന്യര്‍...
കുബൂസ്,
എനിക്ക് നിന്നെ പ്രണയിക്കാതെ വയ്യ...
Post a Comment