Tuesday, January 31, 2012

ഓര്‍മ്മ*********

ഓര്‍മ്മ*********
സഹസ്രാബ്ദങ്ങളോളം ഒര്മിക്കപെടാന്‍
ഞാന്‍ ശ്രീ ബുദ്ധനല്ല....
നൂറ്റാണ്ടുകളോളം സ്മരിക്കാന്‍
ഞാന്‍ മഹാത്മഗാന്ധിയുമല്ല..
നിന്റെ   സ്മൃതിയുടെ
നേര്‍ത്ത പടലം ചിതറിത്തെറിച്ച്
ഒരു നാള്‍ ഞാന്‍
മറവിയുടെ അഗാധതയിലേക്ക്‌
ഊര്‍ന്നു വീഴുമെന്നു എനിക്കുറപ്പുണ്ട്..,
അത് വരെയെങ്കിലും
വൃഥാ ഞാന്‍ കിനാവ്‌ കണ്ടോട്ടെ
നിന്റെ ഓര്‍മകളില്‍ എനിക്ക് മരണമില്ലെന്ന്...

Sunday, January 29, 2012

ഓര്‍മ്മചിത്രം

പ്രവാസമേ,
എന്റെ  ജീവിതവസന്തം  ഞാന്‍
നിനക്ക്  തരാം ..
പകരം
മനസിന്റെ  ചുമരില്‍
ചില്ലിട്ടു  വെക്കാന്‍
ഒരു  നല്ല  ഓര്‍മ്മ  ചിത്രം ..
വിഷാദം  ചാലിക്കാത്ത
ഒരു  കുഞ്ഞു  ഇടവപാതി ..
ഹൃദയേശ്വരിയുടെ
നിഷ്കളങ്കമാം  പുഞ്ചിരി ,
മാതൃ ഹൃദയത്തിന്റെ  സ്നേഹവായ്പ്പ്,
ചെമണ്ണ്  പരന്ന
ഗ്രാമവീഥികളിലെ
ഓടിയകന്ന  പിഞ്ചുബാല്യം,
പനംതത്ത ചിലക്കുന്ന
പച്ചപാടങ്ങള്‍ ,
കാറ്റിനൊപ്പം  പാട്ടുപാടുന്ന
കമുകിന്‍  തോട്ടങ്ങള്‍ ..
വെള്ളരിക്കണ്ടത്തില്‍ സന്ധ്യക്കുണരുന്ന
ഏറുമാടങ്ങള്‍…
അരക്കെട്ടില്‍  ഇടയ്ക്കിടെ  കൈത്താളം  കൊട്ടുന്ന
ഉരലിടിക്കും പെണ്ണുങ്ങള്‍ …
അന്തിയടിച്ചു  തോട്ടുവക്കില്‍
ആകാശത്തോളം  പുലഭ്യം  പറയുന്ന
ആനന്ദ  ചിത്തന്മാര്‍…
തരുമോ  നീയെനിക്ക് ..?
എനിക്ക്  വിലപെട്ട
എന്റെ  വസന്തത്തിനു  പകരം …
ഒരു  നല്ല  ഓര്‍മ്മ  ചിത്രം ….

Tuesday, January 24, 2012

ദുര്യോധന ചിത്തം****




വൃകോദര,
ഇത് ഞാന്‍
കൌരവേന്ദ്രന്‍ …
ഹസ്തിനപുരിയിലെ ജനത
നെഞ്ചിലേറ്റിയ ധാർത്തരാഷ്ട്രൻ …
ശന്തനുവിന്റെ പിന്മുറയിലെ
ഗദായുദ്ധവീരന്‍ …



ഓര്‍ക്കുന്നു ഞാനിന്നും
വെള്ളിടിപോലെ
എന്നെ നിദ്രാവിഹീനനാക്കിയ അശരീരി:
ഇവന്‍
ഈ ഭീമന്‍
ഭരതര്‍ഷഭന്റെ
പ്രതിയോഗി.



വലിയച്ഛന്റെ മരണാനന്തരം
പാണ്ഡവര്‍ ഹസ്തിനപുരിയിലേക്ക് വന്ന നാള്‍...
യുധിഷ്ട്ടിരന്റെ മറപിടിച്ചു
കൊട്ടാര മുറ്റത്ത് കയറിയ നിന്റെ
കണ്ണുകള്‍ എന്നെ തേടുന്നത് ഞാന്‍ കണ്ടു


പിന്നെ ബാല്യത്തിന്റെ കളിത്തട്ടില്‍
നിനക്കായി ഞാന്‍ പലവുരു
മരണക്കയങ്ങള്‍ തീര്ത്തു ..,
ഓരോ തവണയും നീ ഭേദിക്കുമ്പോള്‍
എന്നില്‍ ക്ഷമയുടെ കുറുനരികള്‍ കൂട്ടം കൂടി
.

ആചാര്യന്റെ
യുദ്ധമുറകള്ക്കിടയിലും
ആരുമറിയാതെ
ഞാന്‍ നിന്റെ
പ്രതിരൂപത്തോട് മല്ലയുദ്ധം നടത്തി..
വളര്ച്ചയുടെ ഘട്ടങ്ങളോരോന്നിലും
നിഴലായി ഞാന്‍ നിന്നോട് പോരടിച്ചു





 
വൃകോദര, 
പാണ്ഡവര്‍ സത്യത്തിന്റെ കാവലാളുകള്‍
എന്ന് ദിഗന്ദങ്ങള്‍ മുഴങ്ങുമാര് ചൊന്ന
മാഗധരോട്, സൂതരോട്, മൂഡനാം നിന്നോട്

കുരുപ്രവീരന്റെ ചോദ്യം:



ധര്മിഷ്ഠനോ നിന്റെ ജ്യേഷ്ടന്‍ ..?
പാര്ത്ഥന്റെ പങ്കുപറ്റാന്‍
ധര്മം മറന്നു
പെണ്ണിനെ പകുത്തെടുത്തവനോ
ധര്മപുത്രന്‍..?
അമ്മാവന്റെ മന്ത്രചൂതില്‍
മോഹാലസ്യപെട്ടവന്‍
പത്നിയെ പണയം വെച്ച
ഇവനെന്തു ധര്മം...?



വീരനാം കാട്ടാളന്റെ വിരലറുത്തു
പൊട്ടിച്ചിരിച്ച
അര്ജുനനോ ദിഗ്വിജയി …
കര്ണ്ണന്റെ കവചകുണ്ഡലം
ഇരന്നു ചെന്നൊരു ഇന്ദ്രന്റെ (?)
മകനോ കേമന്‍..?
ചേറില്‍ പൂണ്ട തേരില്‍
അടരാടിയ രാധേയനെ
ചതിച്ചു കൊന്ന
പാര്ത്ഥനോ ശ്രേഷ്ഠന്‍..?



വൃകോദര,

നീയോ സത്യാന്വേഷി …?
ഗദാ യുദ്ധത്തിന്റെ
നിയമങ്ങള്‍ മറന്നു
നീ എന്റെ തുടയെല്ല് പൊട്ടിച്ചപ്പോള്‍
ഗുരുവിന്റെ വാക്ക് ലംഘിച്ചു::
അധര്മ്മം …



ഭീമാ,
ധര്മം ജയിച്ചെന്ന് വീമ്പ് പറഞ്ഞ,,
സുയോധനന്‍ മൃതിയടഞ്ഞെന്നു
വീരഹാസം മുഴക്കിയ മൂഡാ
ഇല്ല
ചെറു കോശത്തില്‍ പോലും
ഭീമനെ ജയിക്കാന്‍ പഠിച്ച
കുരുസത്തമനു മരണമില്ല..



കബന്ധങ്ങള്‍ ചോരചാലോഴുക്കുന്ന
ഈ ഭാരത രണഭൂവില്‍
അലയുന്നു
ഞാനൊരു കര്ണ്ണനെ തേടി...
വരാതിരികില്ല.
എനിക്കായി ഒരു കര്ണ്ണന്‍
പുനര്ജനിക്കാതിരിക്കില്ല...

Friday, January 20, 2012

നവപ്രണയം


പുട്ടുകുറ്റി
പേറ്റ് നോവെടുത്തു പ്രസവിച്ചത്
സുന്ദരിയായ വെള്ള  പുട്ടിനെ..
പുട്ടിനെ കണ്ട മാത്രയില്‍
ഹൃദയം നഷ്ടപെട്ടവരായി
വട്ടമുഖമുള്ള പപ്പടവും,
മധുര പതിനെഴുകാരന്‍ പഴവും..
കടലക്കറിക്ക്  പ്രണയത്തിന്റെ
ബാലപാഠം അറിയാത്തത് കൊണ്ട്
പ്രണയകഥയിലെ ഇരുളിലേക്ക്
മറഞ്ഞു നിന്നു
പ്രണയത്തിനു നിബന്ധനകള്‍ വെച്ച
വിലയേറിയ കാമുകി
പപ്പടതിനോട് എണ്ണയില്‍ കുളിക്കാനും,
പഴത്തിനോട് ജീവകവചമായ
തൊലി ഉരിഞ്ഞു കളയാനും...
തിളച്ച എണ്ണയില്‍
കുളിച്ചു വരാന്‍ പോലും മടിയില്ലാത്ത പപ്പടം,
പ്രണയധാമത്തിന് വേണ്ടി ജീവകവചം
ത്യജിക്കാന്‍ മനസുകാണിച്ച
നിഷ്കളങ്കനായ പഴം...
ഒടുവില്‍
ഇരുളില്‍ മറഞ്ഞു നിന്ന
കടലയോട്  ഇഴുകി ചേരുമ്പോള്‍
പുട്ട് പ്രണയത്തിന്റെ ലോകത്ത്
പുതിയ നിര്‍വ്വചനങ്ങള്‍ തീര്‍ത്തിരുന്നു....

Thursday, January 19, 2012

വറുതി

പ്രണയത്തിന്റെ വിത്തെറിഞ്ഞു നീ
എന്റെ ജീവിതം കൊയ്തപ്പോള്‍ 
ഗ്രീഷ്മത്തിന്  ശേഷം
ഹൃദയമെന്ന മാനത്തു
വിഷാദത്തിന്റെ വര്‍ഷകാലം...

Friday, January 13, 2012

പാണന്റെ ആത്മഗതം......******







ആര്..?
ആരാണ് ഞാന്‍..?
ഈരേഴുപതിനാല് ലോകവും ലോകരും
തേടി അലയുന്ന ചോദ്യം..
ഉത്തരംകിട്ടാത്ത ചോദ്യം...
ഉത്തരമായിട്ടെന്തു ചൊല്ലും ഞാന്‍..
ഞാനും തിരയുന്നു എന്നെ...
എങ്കിലും ചൊല്ലട്ടെ എന്നെ കുറിച്ച്..,
ഞാനോ ഒരു വെറും പാണനാര്...
തിരുവരങ്ങത്തു പാണനാര്‍...




വര്ഷമേഘങ്ങള്‍ തന്‍ അധിപനായുള്ളോരു
ദേവാദി രാജനാം ഇന്ദ്രന്റെ ലാളനം
ഏറ്റുവാങ്ങിചോരു വിഖ്യാത രാജന്‍
വിക്രമാദിത്യന്റെ വിശ്വപ്രസിദ്ധമാം
നവരത്നസഭ....
ധന്വന്തിരി, ക്ഷപണകന്‍, അമരസിംഹന്‍,
ശങ്കു, വേതാളഭട്ടന്‍, ഖടകര്പ്പ രന്‍,
കാളിദാസന്‍,
വരാഹമിഹിരന്‍, വരരുചി
ഇതിദ്യാതി അറിവിന്റെ നിറകുടങ്ങള്‍ കൊണ്ട്
പുണ്യം പുകര്ന്നൊ രു നവരത്ന സഭയിലെ
ശോഭിചിരുന്നൊരു വിജ്ഞാനകേദാരം
വരരുചി പുത്രനാം പാണനാര്‍...




അച്ഛന്‍ വരരുചി, പറയിയാം എന്നമ്മ
ശ്രുതി താള ബോധം വിരിഞ്ഞൊരു യാമത്തില്‍
പിറവി കൊടുത്തൊരു പുത്രന്‍..
അച്ഛന്റെ മേല്‍ വീണ ശാപമോ അതോ
മക്കള്‍ തന്‍ പിറവിയുടെ കരിനിഴലോ
അമ്മക്ക് ഞങ്ങളെ അമൃതേത്ത് നല്കാമതെ
വഴിയിലെറിയേണ്ടി വന്നു.......



മൂത്തവന്‍ മേളത്തൂര്‍ ബ്രഹ്മദത്തന്‍,
രണ്ടാമന്‍ രജകന്‍, പെരെഴും തച്ചന്‍,
വള്ളോന്‍, വടുതല നായര്‍,
നാറാണത്ത്, ഉപ്പ്കൊറ്റന്‍,
പാക്കനാര്‍, അകവൂര്‍ ചാത്തന്‍, കാരക്കലമ്മ,
ചിദാനന്ദ മൂര്ത്തി യാം വായിലാക്കുന്നില്ലാപ്പന്‍,
പിന്നെ കൂടെ പിറന്നവന്‍ ഞാനും.,
പാടാന്‍ പിറന്നവന്‍ ഞാനും...




പൊട്ടിയോലിച്ചൊരു പാണകുടിലില്‍
പൊട്ടി വീണേന്റെയീ ജന്മം ..
പോറ്റമ്മ നല്കിെയ അമ്മിഞ്ഞപാലിലും
പാട്ടിന്റെ നീര് നുണഞ്ഞും
അല്ലലറിഞ്ഞു കഴിഞ്ഞൊരു ബാല്യത്തില്‍
നാഥ സുഗന്ധം നുകര്ന്നും
തുടി താളം കേട്ട് വളര്ന്നു ..,
നാടിന്‍ തുടലൂരാന്‍ ഏറെ കൊതിച്ചു ..
കാലമാം ചരടിനാല്‍ സൂര്യ-ചന്ദ്രന്മാരെ
ഇരുപുറം തുടിയാക്കി കോര്ത്തോന്‍...
നെറികേടിന്‍ വാഴ്ചകള്‍ നേരിന്റെ പാട്ടിനാല്‍
നേരെയാക്കീടാന്‍ കൊതിച്ചോന്‍ ...




സംഹാരമൂര്ത്തി യാം ഇന്ദുകലചൂഡന്റെ
വിശ്വം ഭയന്നൊരു നിദ്രയുണര്ത്താന്‍,
കൈലാസനാഥനെ തുയില്ണര്തീടാന്‍
കല്പ്പിച്ചു കിട്ടിയോന്‍ പാണനാര്‍ ..
അഴകോടൂനാഥനെ തുയിലുണര്ത്തീ ടുകില്‍
അനവദ്യ കാഴ്ചകള്‍ നല്കീടാമെന്നു
ഉരവായ ദേവകളോടോരു കാര്യം മാത്രം
കനിവായി നല്കുവാന്‍ ചൊന്നു ....
തഴുകി കടഞ്ഞൊരു വരിക്കപ്ലാവില്‍ നിന്ന്
സരസ്വതി കൊമ്പിന്റെ തുടിയും കൂടെ
ഗണപതി കൊമ്പിന്റെ കോലും
അതുമാത്രം ഇന്നൊരു സമ്മാനം നല്കുകില്‍
അതിലേറെ വേണ്ടെന്നു കണ്ടോന്‍..




നേരിന്റെ നാരായ ബിന്ദുവാല്‍ ഹൃത്തിലെ-
ന്നച്ചനെഴുതിയ സംസ്കാര പെരുമ തന്‍
ഗാഥകള്‍ ലോകം മുഴുക്കെ പകരുവാന്‍
ശീലുകള്‍ പാടുന്ന പാട്ടുകാരന്‍..
ഈ നേരില്ലാ ലോകത്തു നേരു പറഞ്ഞപ്പോള്‍
നേരെയാവില്ലെന്നു കേട്ടോന്‍...
ജീവിതം പാടെ മറന്നവന്‍ ഈ ഞാന്‍
ജീവിക്കാന്‍ പാടെ മറന്നോന്‍ ...




പുതുലോകം തീര്ക്കു ന്ന മാലോകര്ക്കിടയില്
പുതുമയുള്ളോരു കാഴ്ച പാണനാര്...
പഴംതുടിയിലണരും പഴംപാട്ട് പാടി
പാഴ്ഭാണ്ഡം ഏറ്റിയോന്‍ പാണനാര്...
കാലം വിരിച്ചിട്ട കാട്ടുവഴിയില്
പാടി പറഞ്ഞുപോം പാട്ടുകാരന്‍...
തുടിമാത്രം കൂട്ടുള്ള പാണനാര്..,
തിരുവരങ്ങത്തെ പാണനാര്.......