ആര്..?
ആരാണ് ഞാന്‍..?
ഈരേഴുപതിനാല് ലോകവും ലോകരും
തേടി അലയുന്ന ചോദ്യം..
ഉത്തരംകിട്ടാത്ത ചോദ്യം...
ഉത്തരമായിട്ടെന്തു ചൊല്ലും ഞാന്‍..
ഞാനും തിരയുന്നു എന്നെ...
എങ്കിലും ചൊല്ലട്ടെ എന്നെ കുറിച്ച്..,
ഞാനോ ഒരു വെറും പാണനാര്...
തിരുവരങ്ങത്തു പാണനാര്‍...
വര്ഷമേഘങ്ങള്‍ തന്‍ അധിപനായുള്ളോരു
ദേവാദി രാജനാം ഇന്ദ്രന്റെ ലാളനം
ഏറ്റുവാങ്ങിചോരു വിഖ്യാത രാജന്‍
വിക്രമാദിത്യന്റെ വിശ്വപ്രസിദ്ധമാം
നവരത്നസഭ....
ധന്വന്തിരി, ക്ഷപണകന്‍, അമരസിംഹന്‍,
ശങ്കു, വേതാളഭട്ടന്‍, ഖടകര്പ്പ രന്‍,
കാളിദാസന്‍,
വരാഹമിഹിരന്‍, വരരുചി
ഇതിദ്യാതി അറിവിന്റെ നിറകുടങ്ങള്‍ കൊണ്ട്
പുണ്യം പുകര്ന്നൊ രു നവരത്ന സഭയിലെ
ശോഭിചിരുന്നൊരു വിജ്ഞാനകേദാരം
വരരുചി പുത്രനാം പാണനാര്‍...
അച്ഛന്‍ വരരുചി, പറയിയാം എന്നമ്മ
ശ്രുതി താള ബോധം വിരിഞ്ഞൊരു യാമത്തില്‍
പിറവി കൊടുത്തൊരു പുത്രന്‍..
അച്ഛന്റെ മേല്‍ വീണ ശാപമോ അതോ
മക്കള്‍ തന്‍ പിറവിയുടെ കരിനിഴലോ
അമ്മക്ക് ഞങ്ങളെ അമൃതേത്ത് നല്കാമതെ
വഴിയിലെറിയേണ്ടി വന്നു.......
മൂത്തവന്‍ മേളത്തൂര്‍ ബ്രഹ്മദത്തന്‍,
രണ്ടാമന്‍ രജകന്‍, പെരെഴും തച്ചന്‍,
വള്ളോന്‍, വടുതല നായര്‍,
നാറാണത്ത്, ഉപ്പ്കൊറ്റന്‍,
പാക്കനാര്‍, അകവൂര്‍ ചാത്തന്‍, കാരക്കലമ്മ,
ചിദാനന്ദ മൂര്ത്തി യാം വായിലാക്കുന്നില്ലാപ്പന്‍,
പിന്നെ കൂടെ പിറന്നവന്‍ ഞാനും.,
പാടാന്‍ പിറന്നവന്‍ ഞാനും...
പൊട്ടിയോലിച്ചൊരു പാണകുടിലില്‍
പൊട്ടി വീണേന്റെയീ ജന്മം ..
പോറ്റമ്മ നല്കിെയ അമ്മിഞ്ഞപാലിലും
പാട്ടിന്റെ നീര് നുണഞ്ഞും
അല്ലലറിഞ്ഞു കഴിഞ്ഞൊരു ബാല്യത്തില്‍
നാഥ സുഗന്ധം നുകര്ന്നും
തുടി താളം കേട്ട് വളര്ന്നു ..,
നാടിന്‍ തുടലൂരാന്‍ ഏറെ കൊതിച്ചു ..
കാലമാം ചരടിനാല്‍ സൂര്യ-ചന്ദ്രന്മാരെ
ഇരുപുറം തുടിയാക്കി കോര്ത്തോന്‍...
നെറികേടിന്‍ വാഴ്ചകള്‍ നേരിന്റെ പാട്ടിനാല്‍
നേരെയാക്കീടാന്‍ കൊതിച്ചോന്‍ ...
സംഹാരമൂര്ത്തി യാം ഇന്ദുകലചൂഡന്റെ
വിശ്വം ഭയന്നൊരു നിദ്രയുണര്ത്താന്‍,
കൈലാസനാഥനെ തുയില്ണര്തീടാന്‍
കല്പ്പിച്ചു കിട്ടിയോന്‍ പാണനാര്‍ ..
അഴകോടൂനാഥനെ തുയിലുണര്ത്തീ ടുകില്‍
അനവദ്യ കാഴ്ചകള്‍ നല്കീടാമെന്നു
ഉരവായ ദേവകളോടോരു കാര്യം മാത്രം
കനിവായി നല്കുവാന്‍ ചൊന്നു ....
തഴുകി കടഞ്ഞൊരു വരിക്കപ്ലാവില്‍ നിന്ന്
സരസ്വതി കൊമ്പിന്റെ തുടിയും കൂടെ
ഗണപതി കൊമ്പിന്റെ കോലും
അതുമാത്രം ഇന്നൊരു സമ്മാനം നല്കുകില്‍
അതിലേറെ വേണ്ടെന്നു കണ്ടോന്‍..
നേരിന്റെ നാരായ ബിന്ദുവാല്‍ ഹൃത്തിലെ-
ന്നച്ചനെഴുതിയ സംസ്കാര പെരുമ തന്‍
ഗാഥകള്‍ ലോകം മുഴുക്കെ പകരുവാന്‍
ശീലുകള്‍ പാടുന്ന പാട്ടുകാരന്‍..
ഈ നേരില്ലാ ലോകത്തു നേരു പറഞ്ഞപ്പോള്‍
നേരെയാവില്ലെന്നു കേട്ടോന്‍...
ജീവിതം പാടെ മറന്നവന്‍ ഈ ഞാന്‍
ജീവിക്കാന്‍ പാടെ മറന്നോന്‍ ...
പുതുലോകം തീര്ക്കു ന്ന മാലോകര്ക്കിടയില്
പുതുമയുള്ളോരു കാഴ്ച പാണനാര്...
പഴംതുടിയിലണരും പഴംപാട്ട് പാടി
പാഴ്ഭാണ്ഡം ഏറ്റിയോന്‍ പാണനാര്...
കാലം വിരിച്ചിട്ട കാട്ടുവഴിയില്
പാടി പറഞ്ഞുപോം പാട്ടുകാരന്‍...
തുടിമാത്രം കൂട്ടുള്ള പാണനാര്..,
തിരുവരങ്ങത്തെ പാണനാര്.......
No comments:
Post a Comment