Tuesday, March 5, 2013

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌
***************
ഇനിയും  നീയെന്നെ  പ്രണയിക്കുക
നോക്കൂ,
ഞാനൊരു ഗന്ധര്‍വനാണ്
കരിമ്പനകളും കുടകപാലകളും പൂക്കുന്ന
ഈ നീലമലയിടുക്കിലാണെന്റെ താഴ്വര
പനിനീര്‍ പൂക്കളാണെന്റെ വസന്തം    
ഇവിടെ 
നിലാവിന്റെ നിറമാണെല്ലാ കിനാക്കള്‍ക്കും
പവിഴപുറ്റുകളുടെ   രൂപമാണെല്ലാ മരങ്ങള്‍ക്കും
അനുരാഗ  വിവശമാണെന്റെ അകകാമ്പ്
ചിരിക്കെന്റെ പെണ്ണെ,
നിന്റെ ചിരിമഴയില്‍
മണിമുത്തുകള്‍ ചിലമ്പാട്ടം  തുടങ്ങട്ടെ
അടുത്ത കാറ്റില്‍ വീഴുന്ന
ചമ്പക പൂവ് കൈയിലേന്തി
നീ എനിക്കായി
ഈ പ്രണയത്തിന്റെ താഴ്വരയില്‍
കാത്തു നില്‍ക്കുക  

1 comment:

Dhanesh... said...

ഒന്ന് ചിരിക്കെന്റെ പെണ്ണെ !
എന്റെ ലോകം എത്ര മനോഹരമാണെന്നത് നീ അറിയുന്നതേയില്ലല്ലേ !