Friday, March 8, 2013

വിഫല മോഹം

വിഫല മോഹം
************************
ഒരു തുള്ളി
വെളിച്ചം തരുമോ
കാമത്തിന്റെ തിമിരം വീണു
കാഴ്ച നശിച്ച 
കണ്ണുകളിലിറ്റിക്കാനാണ്

ഒരിറ്റു 
സ്നേഹം തരുമോ
തെരുവിലലയുന്ന
ആയിരം ബാല്യങ്ങള്‍ക്ക്
പങ്കിട്ടു നല്‍കാനാണ് 

ഒരു പിടി നന്മപൂവു തരുമോ
നിസംഗതയുടെ ശീതളിമയില്‍
ഉറങ്ങുന്ന
കറുത്തലോകത്തിനു 
കണി വെച്ചുണര്‍ത്താനാണ്


ഒരു നുള്ള്
മാലേയം തരുമോ
മതാന്ധതയുടെ
ദുര്‍ഗന്ധം വമിക്കുന്ന
മനസുകളില്‍ പുരട്ടാനാണ്


ഒരു കൈക്കുടന്ന
ജ്ഞാനജലം  തരുമോ
സ്വാര്‍ത്ഥ തയുടെ
നിഴല്‍ വിഴുങ്ങുന്ന
പുതിയ ലോകത്തിനു
പകര്ന്നു   നല്‍കാനാണ്


ഒരു തകരപ്പെട്ടി തരുമോ
ചിതലരിച്ചു തുടങ്ങുന്നൊരീ
വിഫല മോഹങ്ങളെ
മറവിയുടെ
താഴിട്ടു പൂട്ടാനാണ്..!

4 comments:

തോന്നിവാസിപ്പെണ്ണ്‍ said...

ഇനിയും എന്തേലും വേണോ ആവോ :)

സൗഗന്ധികം said...

ഒരു നുള്ള്
മാലേയം തരുമോ
മതാന്ധതയുടെ
ദുര്‍ഗന്ധം വമിക്കുന്ന
മനസുകളില്‍ പുരട്ടാനാണ്
വളരെ മനോഹരമായ കവിത തന്നെ. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യഞ്ഞതെന്തേ..?


ശുഭാശംസകൾ....

Dhanesh... said...

nice ending...

ഹരിഷ് പള്ളപ്രം said...

നന്ദി.... ഏവര്‍ക്കും..