Monday, April 1, 2013

യാത്ര

യാത്ര
********
അകലെ നിന്നൊരു പൊട്ടു പോലെ
അടുത്തു വരുന്നതൊരു
ആൾക്കൂട്ടമാണ്
അതു വെറുമൊരു ഘോഷയാത്രയല്ല

ഇന്ന്
മരിച്ച പുഴയുടെ
മയ്യിത്തും മറവു ചെയ്തു
പോകുന്നവരാണവർ

ഇന്നലെയൊരു
കുന്നിനെ
കൂട്ടാബലാൽസംഗം ചെയ്തു
കൊന്നൊടുക്കുമ്പോൾ
കണ്ണടച്ചു കരഞ്ഞ കാറ്റിനെ
കളിയാക്കിയവർ

നാളെ
മണ്ണും, കാടും ചുട്ടെരിക്കാൻ
തീപ്പൊരി രാകി മിനുക്കി
യാത്ര തുടങ്ങിയവർ.!
L

8 comments:

AnuRaj.Ks said...

കാടും പുഴയുമെല്ലാം മരിക്കുകയാണല്ലോ ...?

സൗഗന്ധികം said...

ആസുരമായ യാത്ര..!

ശുഭാശംസകൾ...

ajith said...

യാത്രയുടെ അവസാനം..???

ഇരിപ്പിടം വാരിക said...

ഈ പോസ്റ്റിനെക്കുറിച്ച് പുതിയ ലക്കം 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ

viddiman said...

ഇഷ്ടപ്പെട്ടു..

Cv Thankappan said...

നരകം സൃഷ്ടിക്കാനൊരു ജൈത്രയാത്ര.
മൂര്‍ച്ചയുള്ള വരികള്‍
ഐശ്വര്യംനിറഞ്ഞ വിഷുആശംസകള്‍

ഹരിഷ് പള്ളപ്രം said...

നന്ദി.., നല്ല വാക്കുകൾക്ക്.!

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

മരിച്ച പുഴയുടെ മയ്യിത്തും മറവു ചെയ്തു പോകുന്നവരാണവർ

.......
ആഴമുള്ള വരികൾ