Friday, October 7, 2011

കൃഷ്ണ അംബിയുടെ ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം.....


കൃഷ്ണ,
നമുക്ക് പോകാം
കൈയോട് കൈ ചേര്‍ത്തുവെച്ചു
അകലെയോതോ മണ്ണിലേക്ക്..,
എന്റെ കറുത്ത കൃഷ്ണാ,
നീയും ഞാനും....

ചാരെ നീയുള്ളപ്പോള്‍
ഈ വിശ്വം മുഴുവന്‍ ഞാന്‍ മറക്കാം..,
നീയും ഞാനും
നിന്റെ ഓടക്കുഴലും മാതം..

മണ്ണും മലകളും ഓര്‍ത്തു
എന്റെ ചിന്തകള്‍
ഉഴറുമ്പോള്‍
നീ നിന്റെ ഓടക്കുഴലില്‍
ഒരു രാഗലഹരി  തീര്‍ക്കൂ
എന്റെ കാര്‍വര്‍ണ്ണാ.....


നിന്റെ  ഗാനമാധുരിയില്‍
ഞാനലിയുമ്പോള്‍..
ജീവിതവും, നൊമ്പരങ്ങളും
മറ്റെല്ലാം ഞാന്‍ മറക്കാം...
ഈ പ്രണയത്തിന്റെ
തീരത്ത് നീയും ഞാനും മാത്രം........
എന്റെ കണ്ണാ.......
(To ambi)


No comments: