Wednesday, November 9, 2011

ലാപ്ടോപ്പിന് സ്നേഹപൂര്‍വ്വം

ചിലപ്പോഴൊക്കെ നീ അമ്മയാണ് …
വാത്സല്യത്തിന്റെ അമൃത് ചുരത്തുന്ന
അനന്തമായ സ്നേഹം …
മറ്റു ചിലപ്പോള്‍
പ്രിയ പ്രേയസി..,
പ്രണയത്തിന്റെ മനോഹാരിത
വാരിവിതറുന്ന പ്രിയധാമം ..
ഒരു വേള
എകാന്തമാം നിമിഷങ്ങളില്‍
ആത്മാവ് തൊട്ടറിയുന്ന
ആത്മസുഹൃതായി നിന്റെ
ആലിംഗനം ...
വിരല്‍തുമ്പില്‍
വിസ്മയലോകം തീര്‍ക്കുന്ന
വിചിത്ര കാഴ്ചയും നീ തന്നെ ..
പ്രിയമുള്ളവരുടെ
സ്നേഹമൂറുന്ന
വാക്കുകളുടെ പിന്നിലെ
അദൃശ്യ സ്പര്‍ശവും
നീയല്ലാതെ മറ്റാര് …
ലാപ്ടോപ്,
ഈ പ്രവാസികള്‍ക്ക്
നീ നല്‍കുന്ന വൈവിധ്യമാര്‍ന്ന
സ്നേഹമുഖങ്ങളെ
ഞാനെങ്ങനെ വര്‍ണ്ണിക്കെണ്ടൂ ….

*******************

3 comments:

Arunlal Mathew || ലുട്ടുമോന്‍ said...

സൌഹ്രദം, പ്രണയം, വിരഹം എല്ലാം നിന്നിലൊന്നു ചേര്‍ന്നു... ഇന്റെലിന്റെ ഹ്രദയമുള്ള പ്രിയ സഖീ....

ഹരിഷ് പള്ളപ്രം said...

nanni...

ഹരിഷ് പള്ളപ്രം said...

nanni...