മാനിഷാദ
ത്രേതായുഗത്തിലെ കഥ
രാമായണത്തിലൂടെ വാല്മീകി പറഞ്ഞു ….
രാമനെ കുറിച്ച് മാത്രം
വായിച്ചു , പഠിച്ചു , ചിന്തിച്ചു നാം ……
രാമന് മുമ്പ് വാല്മീകി പറഞ്ഞതെന്ത് …
മരക്കൊമ്പില്‍
പ്രണയത്തിന്റെ ,
രതിയുടെ ഉത്തുംഗതയില്‍ വിരാജിച്ച
ക്രൌഞ്ച മിഥുനങ്ങളില്‍l ഒന്നിനെ
അമ്പേയ്ത നിഷാദനോട്
മാനിഷാദ എന്ന് മൊഴിഞ്ഞപ്പോള്‍
വിരിഞ്ഞു വീണത് വിശുദ്ധ ഗ്രന്ഥത്തിന്റെ
വിശാലമായ അര്‍ത്ഥ ഗാംഭീര്യം ..
പൊഴിഞ്ഞു വീണതോ
മൈഥുനം കൊതിച്ച യൌവനങ്ങളുടെ
ഹൃദയങ്ങള്‍ …
ഇണയുടെ നിണം വീണ ചിറകില്‍
ഇറ്റുവീണത്
ഇനിയും പറയാന്‍ പകുത്തു വെച്ച
പ്രണയത്തിന്റെ അനശ്വരധാര...…
ഉഴവുചാലില്‍ പിറന്നവളുടെ
ത്യാഗത്തിന്റെ കഥയെ
അറിയാതെ വിസ്മരിച്ച
വാല്മീകി
പറയാതെ പോയ ഈ പ്രണയത്തിന്റെ
തീനാളം കാലം ഏറ്റുവാങ്ങി...
കെടാത്ത ചിരാതിന്റെ
വെട്ടം...
ഇണക്കിളികള്‍ വീണ്ടും പിറന്നു കൊണ്ടേയിരുന്നു..,
കാലത്തിന്റെ കനല്കൊമ്പുകളില്..
എരിഞ്ഞും എരിയിച്ചും തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..
ഇനീയുമെത്ര മിഥുനങ്ങള്‍..,
കരിഞ്ഞുപോയ കിനാക്കള്‍ പോലെ
ചരിത്രത്തിന്റെ കണക്കുപുസ്തകത്തില്‍...
ത്രേതായുഗത്തിലെ കഥ
രാമായണത്തിലൂടെ വാല്മീകി പറഞ്ഞു ….
രാമനെ കുറിച്ച് മാത്രം
വായിച്ചു , പഠിച്ചു , ചിന്തിച്ചു നാം ……
രാമന് മുമ്പ് വാല്മീകി പറഞ്ഞതെന്ത് …
മരക്കൊമ്പില്‍
പ്രണയത്തിന്റെ ,
രതിയുടെ ഉത്തുംഗതയില്‍ വിരാജിച്ച
ക്രൌഞ്ച മിഥുനങ്ങളില്‍l ഒന്നിനെ
അമ്പേയ്ത നിഷാദനോട്
മാനിഷാദ എന്ന് മൊഴിഞ്ഞപ്പോള്‍
വിരിഞ്ഞു വീണത് വിശുദ്ധ ഗ്രന്ഥത്തിന്റെ
വിശാലമായ അര്‍ത്ഥ ഗാംഭീര്യം ..
പൊഴിഞ്ഞു വീണതോ
മൈഥുനം കൊതിച്ച യൌവനങ്ങളുടെ
ഹൃദയങ്ങള്‍ …
ഇണയുടെ നിണം വീണ ചിറകില്‍
ഇറ്റുവീണത്
ഇനിയും പറയാന്‍ പകുത്തു വെച്ച
പ്രണയത്തിന്റെ അനശ്വരധാര...…
ഉഴവുചാലില്‍ പിറന്നവളുടെ
ത്യാഗത്തിന്റെ കഥയെ
അറിയാതെ വിസ്മരിച്ച
വാല്മീകി
പറയാതെ പോയ ഈ പ്രണയത്തിന്റെ
തീനാളം കാലം ഏറ്റുവാങ്ങി...
കെടാത്ത ചിരാതിന്റെ
വെട്ടം...
ഇണക്കിളികള്‍ വീണ്ടും പിറന്നു കൊണ്ടേയിരുന്നു..,
കാലത്തിന്റെ കനല്കൊമ്പുകളില്..
എരിഞ്ഞും എരിയിച്ചും തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..
ഇനീയുമെത്ര മിഥുനങ്ങള്‍..,
കരിഞ്ഞുപോയ കിനാക്കള്‍ പോലെ
ചരിത്രത്തിന്റെ കണക്കുപുസ്തകത്തില്‍...
2 comments:
((((O))))
ആശംസകൾ..!!
thanks...
Post a Comment