Sunday, June 10, 2012

പാഥേയം*****

പാഥേയം*****

മനസിന്റെ പടിപ്പുര മേഞ്ഞ 
സ്വപ്നങ്ങളുടെ  പനയോലകള്‍ 
ഇളകി വീഴുന്നു
പൊളിഞ്ഞു വീണ   പടിവാതിലിന്‍ മേല്‍
നഷ്ടബോധത്തിന്റെ  ചിതലുകള്‍ തീര്‍ത്ത  
വരണ്ട ചാലുകള്‍..
ഉപബോധത്തിന്റെ ഗിരിശൃംഗങ്ങളിലെവിടെയോ
കടപുഴകി വീണ  പ്രതീക്ഷയുടെ പേരാല്..
ഭൂതകാലത്തിന്റെ
നിലം പൊത്താറായ അറയില്‍ നിന്നു
ചിറകു വെച്ച് പറന്നുയരുന്ന  
കപടസ്നേഹത്തിന്റെ  കടവാവലുകള്‍......
നിസംഗതയുടെ മേദസ്സ്  വമിഞൊഴുകിയ  
ചിന്തകളുടെ  ചിരാതില്‍ 
നൊമ്പരങ്ങളുടെ കരിന്തിരി ഗന്ധം..
എവിടെയാണ് വെളിച്ചം...?
ഏകാന്തതയുടെ 
ഈ ഇരുണ്ട നാലുകെട്ടിനകത്ത്
അഗാധമാം ചുഴിയില്‍  ഒറ്റപെട്ട
നീലവാലന്‍ മത്സ്യത്തെ പോലെ ഞാന്‍......

2 comments:

Ganga Dharan Makkanneri said...

ബ്ലോഗ്‌ ഇന്നാണ് കണ്ടത്.. കുറെ കവിതകള്‍ വായിച്ചു.. വളരെ നല്ലത്. അഭിനന്ദനങ്ങള്‍ ..

ഹരിഷ് പള്ളപ്രം said...

സന്തോഷം..