Thursday, June 27, 2013

അനശ്വര നിദ്ര



അനശ്വര നിദ്ര
******************
മഴമേഘങ്ങളെ,
നിങ്ങള്‍
മരിച്ചവരുടെ ദൂതുമായ്‌ പോകയാണോ

മലമുകളില്‍ നിന്ന്
മഞ്ഞുതാഴ്വരയും കടന്ന്
ചെറിപ്പൂക്കളെ തഴുകിയെത്തുന്ന കാറ്റ്
മരിച്ചവരുടെ കഥകള്‍ പറയാറുണ്ട്‌

ശവകുടീരങ്ങൾക്കു  മീതെ
ധ്രുവനക്ഷത്രങ്ങളായി ഉദിച്ചുയരുന്ന
ആത്മാക്കളോരോന്നും
സകലലോക സഞ്ചാരിയാം കാറ്റിനോട്
ചകിത സ്വപ്നങ്ങളുടെ 
വ്യഥകള്‍ പങ്കുവെക്കും


അതിരാത്രങ്ങൾക്കു   പിറകെ പെയ്യുന്ന
കനത്ത പേമാരിയെ പോലെ
മരണത്തിന്റെ ഉലയില്‍
ജീവിതക്കൂടം തകർന്നു  വീണവര്‍
വിഷാദത്തിന്റെ കണ്ണീരുപ്പു ചാലിച്ചു 
വ്യാകുലതകള്‍ എണ്ണിയെണ്ണി പറയും 

ചിറകു വെച്ച് പറന്നുയരും മുന്പേ
കാലത്തിന്റെ വിളക്കുകാലില്‍
ചിറകെരിഞ്ഞു വീണ
കുഞ്ഞിളം പൂമ്പാറ്റകള്‍

പരലോകത്തിന്റെ  കല്പ്പടവില്‍ നിന്ന്
മരണം കൈമാടി വിളിക്കുമ്പോള്
നിരാലംബ നയനം നിറച്ച്
മറവിയുടെ കല്പ്പടവില്‍
തലയിടിച്ചു മരിക്കേണ്ടി വരുന്ന
സഹസ്രകോടി ജന്മങ്ങള്‍

മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്ന്
കാറ്റ് കഥപറയുമ്പോള്‍
മഞ്ഞുതാഴ്വരകളില്‍
മരിച്ച മനസുകളുടെ തേങ്ങലുകള്‍
++++++++++++++++++++++++++++

8 comments:

Mukesh M said...


"മലമുകളില്‍ നിന്ന്
മഞ്ഞുതാഴ്വരയും കടന്ന്
ചെറിപ്പൂക്കളെ തഴുകിയെത്തുന്ന കാറ്റ്"

"അതിരാത്രങ്ങൾക്കു പിറകെ പെയ്യുന്ന
കനത്ത പേമാരി"

ക്ലാസ്സിക്. ലൈന്‍സ്.

മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്ന്
കാറ്റ് പറയുന്ന കഥകള്‍ ഇനിയും ഉച്ചത്തില്‍ തന്നെ 'ധ്വനി' തരംഗമായ് വാനില്‍ ഒഴുകട്ടെ.. !!

ഹരിഷ് പള്ളപ്രം said...

നന്ദി സുഹൃത്തെ..!

Dhanesh... said...

മരണവും ജീവിതവും മഴയും !

ആകര്ഷകമായ പദങ്ങളുടെ സങ്കലനം തന്നെ ഇവിടെ പുതുമ. പള്ളപ്രം ടച്ച്‌ !

ajith said...

മരിയ്ക്കാത്ത മനസ്സുകളുടെ തേങ്ങലുകള്‍ കേള്‍ക്കുന്നു

K@nn(())raan*خلي ولي said...

മരിക്കുവോളം പെയ്യുന്ന മഴ പോലെ ജീവിതം!
(വെറുതെ ഒന്ന് കൊറിയിട്ടതാ കേട്ടോ)
വിചാരിച്ചാ എനിക്കും കവിത വരും!

aswany umesh said...

ജനനത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലമാണ് ജീവിതം.

ആശംസകള്‍.,.

http://aswanyachu.blogspot.in/

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മഴയും ജീവിതവും കൂടിച്ചേരുമ്പോള്‍ വേദന തന്നെയാകും ബാക്കി.നല്ല വരികള്‍

ഹരിഷ് പള്ളപ്രം said...

thanks dears,....