Friday, October 18, 2013

സ്വപ്നഭൂമിക ********************

സ്വപ്നഭൂമിക
********************
സ്വപ്നസാഗരത്തിലെ ഒറ്റചുഴിയിലകപ്പെട്ട
നിന്റെ നീലമിഴികളിൽ
പതഞ്ഞൊഴുകുന്നത്
പ്രണയത്തിന്റെ തിരയിളക്കം
പ്രണയം
ശരത്ക്കാല  മേഘങ്ങളെ  പോലെയാണ്
അകലങ്ങളിൽ നിന്ന് മോഹിപ്പിക്കുന്ന,
വിദൂര വിസ്മയത്തിന്റെ
സരോവരം തീർക്കുന്ന
ശരത്ക്കാല മേഘങ്ങൾ
സമതലങ്ങൾ താണ്ടി വരുന്ന കാറ്റിനുമുണ്ടു
നിന്റെ പ്രണയത്തിന്റെ ശീൽക്കാരം
പ്രണയമെന്നത്
നിറമില്ലാത്ത കിനാക്കളിൽ നിന്നു-
മോടിയൊളിക്കാനുതകുന്ന
നനുത്ത താഴ്വാരം
ഒരുവേള നിശാഗന്ധികളുടെ ജനനം
ഓർമിപ്പിക്കുവാനായിരിക്കും
ഹൃദയത്തിൽ അദൃശ്യമായ് പൂക്കുന്ന
ചെറിപ്പൂക്കളുടെ സുഗന്ധം
പ്രണയമെന്നത് മൗനമാണ്‌
മൗനത്തിൽ മുങ്ങിയ
നിന്റെ പ്രണയത്തിൽ ഞാനിപ്പോൾ
അടയിരിക്കുകയാണ്,
നിശയുടെ നിശ്വാസത്തിലലിയുന്ന
നിലാവു പോലെ...  

5 comments:

ajith said...

പ്രണയത്തിന് ശീല്‍ക്കാരം!!!!

ധ്വനി (The Voice) said...

സ്വപ്നഭൂമിയിലെ പ്രണയം അനശ്വരം !!!

ഹരിഷ് പള്ളപ്രം said...

നന്ദി.!

സൗഗന്ധികം said...

കണ്ണിൻ നീല നീല വിണ്ണിൽ പാടിപ്പാടി
വെള്ളിൽക്കിളി പോലെ പറന്നു ഞാൻ
നിന്നാത്മാവിലിളവേൽക്കും ഞാൻ...


പ്രണയം തുളുമ്പുന്ന കവിത.



ശുഭാശംസകൾ....

ബൈജു മണിയങ്കാല said...

പ്രണയം ഹൃദയത്തിൽ നിന്ന് വരികളിലേക്ക്