Tuesday, October 29, 2013

പേക്കിനാവ്

നഫീസയുടെ തുടുത്ത മുലകൾക്ക്
മൽഗോവ മാമ്പഴത്തിന്റെ
നിറമാണ്
കരിവണ്ടിന്റെ ചേലുള്ള കണ്ണുകളും
തേനൂറുന്ന ചുണ്ടുകളുമുള്ള
നഫീസ

സഫീന കറുത്തിട്ടാണ്
ദാരിദ്ര്യത്തിന്റെ
കരിമ്പലടിച്ച മേനിയിൽ
മെലിഞ്ഞുണങ്ങിയ കരിമുലകൾ
കുഴിഞ്ഞ പിഞ്ഞാണത്തിൽ
കാലം കോരിവെച്ച
തുറിച്ച രണ്ടു മിഴികൾ

അത്തറ് പൂശിയ
പത്രാസ്സു പെണ്ണുങ്ങൾ
പിത്തന പറയുന്ന
കല്യാണപന്തലുകളിൽ
സഫീനയെ കുറിച്ച്
ആരും പറയാറില്ല.

പിന്നെയെന്താണ്
സഫീനാ,
നഫീസയുടെ തുടുത്ത മുലകളേക്കാൾ
നിന്റെ
തുറിച്ച മിഴികളെന്നെ
കൊളുത്തി വലിക്കുന്നത് ?

7 comments:

ajith said...

പൊന്നുരുക്കിന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം
ഞാന്‍ പോണ്...!!

സൗഗന്ധികം said...

ഷംസും,കമറും കണ്ണിലൊതുക്കി
ഭൂമിയിലിറങ്ങിയതെന്തിനു നീ...??


നല്ല കവിത

ശുഭാശംസകൾ....

Anu Raj said...

രണ്ടുമുലകള് എന്ന് പേരിടാമായിരുന്നു......

Anu Raj said...

രണ്ടുമുലകള് എന്ന് പേരിടാമായിരുന്നു......

Abdul kader arakkal said...
This comment has been removed by the author.
Abdul kader arakkal said...

ആ കറുത്ത മെലിഞ്ഞ ശരീരത്തിലെ നന്മ നിറഞ്ഞ വെളുത്ത khalbaavumo

ഹരിഷ് പള്ളപ്രം said...

Arakkalkkaa u said it...