Thursday, October 27, 2011

തിരയും മണല്‍തരിയും

കരയുടെ മാറില്‍ കിടന്ന
ഒരു മണല്‍തരിക്കു
കടല്‍തിരയോട് പ്രേമം....
പ്രണയം നിഷേധിച്ചതിനു അവളെ
പ്രതികാരാഗ്നി കൊണ്ട് പൊള്ളിച്ച സൂര്യന്‍....
ഒരുനുള്ളു പോലും എരിയാതെ
കുളിരുന്ന സ്പര്‍ശമേകിയ
പ്രിയനാം കാമുകന്‍ തിര...
ഉരുകുന്ന വെയിലില്‍ കര കനിവിന്നായി
സൂര്യനോട് കേണു..
തിരയെടുക്കാതെ മണല്‍തരിയെ
കരയിലൊളിപ്പിച്ചാല്‍ കനിവ് നല്‍കാമെന്നു
സൂര്യന്‍...
പിന്നെ
ഗതിയില്ലാതെ
കര മണല്‍തരിയെ എവിടെയോ ഒളിപ്പിച്ചു...
നിശബ്ധയാക്കപെട്ട പ്രണയിനിയെ
തേടിയത്രെ
തിരയിന്നും ഇരംബിയാര്‍ക്കുന്നത്....

4 comments:

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നിശബ്ധയാക്കപെട്ട പ്രണയിനിയെ
തേടിയത്രെ
തിരയിന്നും ഇരംബിയാര്‍ക്കുന്നത്...

ഉള്ളുള്ള പള്ളക്കവിതകള്‍ക്ക് ആശംസകള്‍ ....

സ്വന്തം സുഹൃത്ത് said...

ഇങ്ങനെയും വര്ണിക്കാം അല്ലേ..!..
നന്നായിരിക്കുന്നു..
ആശംസകള്‍ ..!

Arunlal Mathew || ലുട്ടുമോന്‍ said...

വളരെ നന്നായി വര്‍ണിച്ചിരിക്കുന്നു... ആശംസകള്‍... സ്വാഗതം... ........ ഇങ്ങോട്ടും

Unknown said...

ഇഷ്ട്ടമായ്...