Friday, June 15, 2012

മനോഹരമീ ഭൂമി********

മനോഹരമീ ഭൂമി********

കൊത്തുപണിയുള്ള ചെപ്പ് തുറന്നപ്പോള്‍
മുറ്റം ചുവന്നു തുടുത്തു .,
മഞ്ചാടിപെണ്ണൊരു കുന്നിമണിക്കൊപ്പം
കണ്ണാരം പൊത്തിക്കളിച്ചു
അക്കര കാവില് വേല കാണാന്‍ പോയ
അപൂപ്പന്‍ താടി ചിരിച്ചു
കൊച്ചുങ്ങള്‍ കാട്ടുന്ന വിക്ക്രസ്സു കണ്ടിട്ടു
പോയ ബാല്യത്തെ നിനച്ചു
പാറി പറന്നൊരു വാലില്ലാ തുമ്പിയോ-
പായാരം ചൊല്ലുവാന്‍ പാഞ്ഞു
കൈതപ്പൂ ചുണ്ടത്തു മുത്തുന്ന
വണ്ടിനോടോരോ കഥകളായ് ചൊന്നു
കഥകേട്ടു മാനത്തു നാണിച്ചു നിന്നൊരു
മഴവില്ലു കണ്ണൊന്നടച്ചു പിന്നെ-
മധുചോരും ശലഭത്തിന്‍
മൊഴിയൊന്നു കേള്‍ക്കുവാന്‍
അനുവാദം കാത്തങ്ങു നിന്നു
മഴ പെയ്ത പാടത്ത് ചിരിമേളം തീര്‍ക്കുന്ന
തവളകള്‍ ചാടി കളിച്ചു
പശിയടങ്ങാതൊരു ചിവിടിതുര്‍ത്തീടുന്ന
നിലവിളി കേള്‍ക്കാന്‍ മറന്നു
കണ്ണു തുറന്നപ്പോള്‍ കാഴ്ചകള്‍ കണ്ടപ്പോള്‍
ഉറഞ്ഞു നിറഞ്ഞു തുളുമ്പി..,
ചുറ്റിലും വിടരുന്ന സുന്ദര ദൃശ്യങ്ങള്‍
എത്ര മനോഹരം ഭൂമി...

7 comments:

in coffeehouse,on a rainy day said...

എത്ര മനോഹരം ഭൂമി...

ഹരിഷ് പള്ളപ്രം said...

:)

പൈമ said...

പ്രക്രതി ഭംഗി നന്നായി വര്‍ണ്ണിച്ചിരിക്കുന്നു പള്ളാസ്..തവളകളുടെത് ചിരി എന്നത് ഒരു പുതിയ ഭാവന ആണ് ..അത് നന്നായി ..മഴവില്ല് നാണിച്ചു കണ്ണടച്ചു അതും നല്ലത്
ഭാവുകങ്ങള്‍ ..പ്രിയ കവിക്ക്‌ .

ഹരിഷ് പള്ളപ്രം said...

സന്തോഷം............

ajith said...

എത്ര മനോഹരം ഭൂമി..എത്ര മനോഹരം പാട്ട്.

ഇങ്ങിനത്തെ ലളിതമായ കവിതകളൊക്കെ വായിക്കുന്നതു തന്നെ ഒരാഹ്ലാദമാണ്

ഷാജി പരപ്പനാടൻ said...

വര്‍ണ്ണനകള്‍ നന്നായി..ഇനിയും എഴുതുക എല്ലാ വിധ ആശംസകളും

ഹരിഷ് പള്ളപ്രം said...

സന്തോഷം.. സ്നേഹം...