ചരിത്രത്തിന്റെ രാജസദസുകളില്‍
നീ ആരവം തീര്ത്തു ,
തിരശീലക്കപ്പുറത്തു നെടുവീര്പ്പുകളും..
ഞൊടിയിട കൊണ്ട് ഉയര്ന്നു വീണു നീ
മണ്ണില്‍ തൊടുമ്പോള്‍
അട്ടഹാസങ്ങള്‍ ഉയര്ന്നു,
രോദനങ്ങളും...
അഷ്ടഭുജങ്ങളില്‍ നീ
ചതിയുടെ രസങ്ങള്‍ തേച്ചു...,
മണ്ണും പെണ്ണും പൊന്നും
നിന്റെ ദ്രുതതാളത്തില്‍
ആലില പോലെ അടര്ന്നു വീണു...
ആള്കൂട്ടങ്ങളില്‍ നീ ആസുരഭാവം നിറച്ചു..
നിന്റെ ചുക്കിണിയാട്ടത്തില്‍
മാലോകര്‍ ഉടലോടെ വിറച്ചു..
ദ്രൌപദിയുടെ ഉടയാട നീ കീറിയെറിഞ്ഞു..
ഗാന്ധാരിക്ക് തീരാദുഖങ്ങള്‍ തീര്ത്തു ...
മര്‍ത്ത്യന്റെ
സപ്തവ്യസനങ്ങളില്‍ ഒന്നായി നീ വളര്ന്നു ..
ഇന്നും മാനവകുലം
നിന്റെ കാല്ച്ചുവട്ടില്‍
മണ്ണും പൊന്നും മനസും വെച്ച്
അക്ഷക്രിയ ചെയാന്‍
ഊഴവും കാത്തു നില്ക്കുന്നു:
പകിട പകിട പന്ത്രണ്ട്..!!
No comments:
Post a Comment