എനിക്കൊന്നു കണ്ണാരം പൊത്തി കളിക്കണം....
അല്ലെങ്കില്‍ മണ്ണപ്പം ചുടാം........
ഒരു മുക്കുറ്റി പൂ തരുമോ...?
കാക്ക കൊത്താത്ത ഒരു കണ്ണിമാങ്ങ....
തൊങ്ങലു പറക്കാത്ത അപ്പൂപ്പന്താടി....
പാടത്ത് പറത്താന്‍ ഒരു നീലവാലന്‍ പട്ടം...
ഒരു മഴ വേണം.....
മഴവെള്ളത്തില്‍ ഒഴുക്കാന്‍
ഒരു കടലാസ് വഞ്ചി...
കടല് കടന്നു വന്ന
പ്രവാസി ബാല്യത്തിന്റെ
നിലക്കാത്ത ചോദ്യങ്ങള്‍ക്ക്
നാട്ടുബാല്യം പറഞ്ഞത് ഇത്രമാത്രം:
നിനക്ക് നാട്ടപ്രാന്തു തന്നെ...
പുതുമഴ പെയ്തു...
നാട് നഗരത്തിലേക്ക്
ഒലിച്ചിറങ്ങി...
ഒന്നും നീ അറിഞ്ഞില്ലെന്നോ....?
No comments:
Post a Comment