സാംസ്‌കാരിക കേരളത്തില്‍ വീണ്ടുമൊരു
സൗന്ദര്യ മത്സരത്തിന്റെ കൊടിയേറ്റം.....
നാടിന്റെ മുക്കിലും മൂലയിലും നിന്ന്
മൂടു കുലുക്കാന്‍ ഒരുങ്ങി വരുന്ന
നാരികള്‍....
തലയും താളത്തില്‍ മുലയും കുലുക്കി
ചലനങ്ങളില്‍ അഗ്നി നിറച്ച്
വര്‍ണ്ണ പൊലിമ തീര്‍ക്കുന്ന
സംസ്കാരസമ്പന്ന വ്യഭിചാരം....
മദമിളകും ദ്രുത ചലനങ്ങളില്‍
മതിമറന്നു വായില്‍ വെള്ളം നിറച്ച്
പുതുമേനികളോരോന്നും അടിതൊട്ടു മുടി വരെ
വിശകലനം ചെയുന്ന വിധികര്‍ത്താക്കള്‍...
മുലക്കരം ചോദിച്ച അധികാരികള്‍ക്ക് നേരെ
മുലക്കണ്ണി അരിഞ്ഞെറിഞ്ഞ മാധവി:
ഒരു പഴയ ഓര്‍മ്മചിത്രം...
ഇന്ന്
മുല മറക്കാന്‍ നാണം കൊണ്ട് കുണുങ്ങുന്ന
നവയുഗ മൂധേവിമാര്‍.....!!!
ഗോപികമാരുടെ ചേല കവര്ന്നു മറഞ്ഞിരുന്ന
കാര്‍വര്‍ണ്ണനേയും,
നഗ്നമേനി മറച്ചു നാണം പൂണ്ടു കരഞ്ഞ
ഗോപികമാരെയും നമുക്ക് മറക്കാം....
പകരം ചേല കളഞ്ഞു ചിരിക്കുന്ന,
തുണിയുരിഞ്ഞ് ആമോദം കൊള്ളുന്ന
വര്‍ത്തമാന പൂതനമാരെ വാഴ്ത്താം...!!!
No comments:
Post a Comment