തെയ്യം*****************
തെയ്യം വരുന്നേ തെയ്യം വരുന്നേ
തെക്കേ മല കേറി തെയ്യം വരുന്നേ
പാടം കടന്നിട്ട് പാലം കടന്നിട്ട്
ആളും അകമ്പടി കൂട്ടരും കൂടീട്ട്
അമ്പലമുറ്റത്തെ ആലിന്റെ ചോട്ടില്
ആളെ രസിപ്പിക്കാന്‍ തെയ്യം വരുന്നേ
ചെണ്ടയും ചേങ്ങില താളവും ചേരുമ്പോള്‍
ചേര്‍ന്ന് ലയിക്കുവാന്‍ തെയ്യം വരുന്നേ
മഞ്ഞള്‍, അരിച്ചാന്തു, മനയോലയും തേച്ച്
ചെന്നിമലരും തലപ്പാളിയും വെച്ച്
കടകം, വള ചൂടി മണിക്കയലും ചാര്‍ത്തി
അലങ്കാര രൂപിയായ് തെയ്യം വരുന്നേ
എഴുത്താളര്‍ തീര്‍ത്തൊരു ചന്തത്തില്‍ വമ്പേറും
കൊണ്ടല്‍ മുടികെട്ടി തെയ്യം വരുന്നേ
മീത്തു കുടഞ്ഞിട്ട്ഭക്തര്ക്ക് നല്കീടാന്
മഞ്ഞക്കുറി കൊണ്ട് രോഗം കെടുത്തുവാന്‍
ഉരിയാട്ടു കേള്‍പ്പിച്ചു ദുരിതം ശമിപ്പിക്കാന്‍
ആമോദം തീര്‍ക്കുവാന്‍ തെയ്യം വരുന്നേ
ആത്മം കൊടുത്തിട്ട് മുടിയെടുത്തീടുവാന്
അനുവാദം വാങ്ങുവാന്‍ തെയ്യം വരുന്നേ
മാമല നാട്ടിലെ മര്‍ത്ത്യന്റെ മനസിലെ
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
മീത്ത്- കിണ്ടിയില്‍ നല്കുന്ന പ്രസാദം(കള്ള്)
മുടിയെടുക്കൽ- തെയ്യം സമാപിക്കുന്ന ചടങ്ങ്
ആത്മം കൊടുക്കല്‍- വിടവാങ്ങുന്നതിനുള്ള അനുവാദം
തെയ്യം വരുന്നേ തെയ്യം വരുന്നേ
തെക്കേ മല കേറി തെയ്യം വരുന്നേ
പാടം കടന്നിട്ട് പാലം കടന്നിട്ട്
ആളും അകമ്പടി കൂട്ടരും കൂടീട്ട്
അമ്പലമുറ്റത്തെ ആലിന്റെ ചോട്ടില്
ആളെ രസിപ്പിക്കാന്‍ തെയ്യം വരുന്നേ
ചെണ്ടയും ചേങ്ങില താളവും ചേരുമ്പോള്‍
ചേര്‍ന്ന് ലയിക്കുവാന്‍ തെയ്യം വരുന്നേ
മഞ്ഞള്‍, അരിച്ചാന്തു, മനയോലയും തേച്ച്
ചെന്നിമലരും തലപ്പാളിയും വെച്ച്
കടകം, വള ചൂടി മണിക്കയലും ചാര്‍ത്തി
അലങ്കാര രൂപിയായ് തെയ്യം വരുന്നേ
എഴുത്താളര്‍ തീര്‍ത്തൊരു ചന്തത്തില്‍ വമ്പേറും
കൊണ്ടല്‍ മുടികെട്ടി തെയ്യം വരുന്നേ
മീത്തു കുടഞ്ഞിട്ട്ഭക്തര്ക്ക് നല്കീടാന്
മഞ്ഞക്കുറി കൊണ്ട് രോഗം കെടുത്തുവാന്‍
ഉരിയാട്ടു കേള്‍പ്പിച്ചു ദുരിതം ശമിപ്പിക്കാന്‍
ആമോദം തീര്‍ക്കുവാന്‍ തെയ്യം വരുന്നേ
ആത്മം കൊടുത്തിട്ട് മുടിയെടുത്തീടുവാന്
അനുവാദം വാങ്ങുവാന്‍ തെയ്യം വരുന്നേ
മാമല നാട്ടിലെ മര്‍ത്ത്യന്റെ മനസിലെ
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
മീത്ത്- കിണ്ടിയില്‍ നല്കുന്ന പ്രസാദം(കള്ള്)
മുടിയെടുക്കൽ- തെയ്യം സമാപിക്കുന്ന ചടങ്ങ്
ആത്മം കൊടുക്കല്‍- വിടവാങ്ങുന്നതിനുള്ള അനുവാദം
3 comments:
ലേബല്‍ കുട്ടിക്കവിതകള്‍ എന്നാണോ ?
നാടന്‍ കലാരൂപമായ തെയ്യത്തെ ആവാഹിച്ചു കവിതക്കുള്ളിലാക്കി ഹരിഷ് കൊള്ളാം
സ്നേഹത്തിനു നന്ദി... വായനക്കും....
Post a Comment