Sunday, February 26, 2012

നിറഭേദം***********



നിറഭേദങ്ങളില്ലെന്നു ആരു പറഞ്ഞു ..?
നിറങ്ങളില്‍ പോലും നിറഭേദം..…
അല്ലെങ്കില്‍
നിറങ്ങളുടെ ലോകത്ത് നിന്ന്
മഞ്ഞക്ക്
ഒരിക്കലും പടിപ്പുര കടന്നു
പടിയിറങ്ങേണ്ടി വരില്ലായിരുന്നു . …
മഞ്ഞ,
മഞ്ഞു പോലെ കണ്ണിനു കുളിരേകുന്ന
നിന്നെ എനിക്കേറെയിഷ്ടമാണ്....
മാതൃത്വത്തിന്റെ ആദ്യതുള്ളി
അമ്മ ചുണ്ടില്‍ ചാലിച്ച
അമ്മിഞ്ഞ പാലിന്
മഞ്ഞ നിറമായിരുന്നു ..,
അനുപമമായ സ്നേഹത്തിന്റെ അദൃശ്യ നിറം ..
ചെറുചുവടു വെക്കാന്‍ പഠിച്ച കാലത്ത്
കുഞ്ഞിളംക്കൈകൊണ്ട്
തൃക്കാക്കരയപ്പന്റെ നെറുകയില്‍ ചൂടിയ
കോളാമ്പി പൂവിനും മഞ്ഞ നിറം..,
ഗൃഹാതുരത്വത്തിന്റെ
ഗ്രാമീണ സൌന്ദര്യം ..
മണിമുഴങ്ങുന്ന ശ്രീകോവിലില്‍
കളഭ-ചന്ദനത്തില്‍ മുങ്ങിയ പാര്ത്ഥസാരഥിക്കും
മഞ്ഞപട്ടിന്റെ ശോഭ ….
സമസ്ത ചരാചരങ്ങളെയും
പ്രത്യാശയുടെ വെളിച്ചത്തിലേയ്ക്കു നയിക്കും
സര്‍വം സാക്ഷിയാം സൂര്യന്റെ
അഭേദ്യ വര്‍ണ്ണവും മറ്റൊന്നല്ല ..
കണിവെള്ളരിയും കൊന്നയും പൂത്ത നാട്ടില്‍
പിന്നെ നീ എപ്പോഴാണ്
അവഗണനയുടെ തുരുത്തിലേക്ക്
താഴ്ത്തപെട്ടത്‌ …?
മതമൊന്നെന്നു ചൊന്ന മഹാത്മാക്കളുടെ
മനുഷ്യരെ തിന്നുന്ന
പിന്‍തലമുറക്കാരുള്ള നാട്ടില്‍ ,
മാറാവ്യാധി മിഴികളില്‍ പേറുന്ന-
മനസുകളില്‍ മഞ്ഞപ്പിത്തം പടര്ന്ന
മാനുഷര്‍ നിറഞ്ഞ ഭൂവില്‍,
മണ്ണിനെ കാക്കാതെ മാത്സര്യം മൂത്ത്
മൂഡലോകം തീര്ക്കുന്ന
മാധ്യമ കുബേരന്മാര്‍ വാഴുന്ന മണ്ണില്‍
നീ വെറുക്കപെടാതിരുന്നാല്‍ അതിശയം..!!

2 comments:

bappu said...

പള്ള ഇജ്ജ്‌ ഇബടേം എത്തിയോ സമ്മ യിച്ച ണം .....................പള്ള ക്ക് എന്‍റെ വിത ആശംസകളും ............................

bappu said...

പള്ള ഇജ്ജ്‌ ഇബടേം എത്തിയോ സമ്മ യിച്ച ണം .....................പള്ള ക്ക് എന്‍റെ വിത ആശംസകളും ............................